Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌ക്കാരം സമ്മാനിച്ചു.

16 Jun 2024 22:49 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കായ ആയാംകുടിയിലെ മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌ക്കാരം സമ്മാനിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള രാജ്യത്തെ ഏറ്റവും ഉന്നതമായ കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ) ആണ് അവാര്‍ഡ് നല്‍കിയത്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഐഎആര്‍ഐയുടെ ഡയറക്ടറും വൈസ് ചാന്‍സലറുമായ ഡോ.എ.കെ. സിംഗില്‍ നിന്നും എന്‍.കെ. കുര്യന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. . ആയാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന മാംഗോ മെഡോസില്‍ 4500 ഓളം ഇനങ്ങളില്‍പെട്ട ഔഷധചെടികളും വൃക്ഷങ്ങളും സസ്യലതാദികളും പൂക്കളും തുടങ്ങീ വിലമതിക്കാനാവാത്ത സൃഷ്ടിയാണ്  ഒരുക്കിയിരിക്കുന്നത്. 2004 ല്‍ ആണ് കുര്യന്‍ മോംഗോ മെഡോസിന്റെ നിര്‍മാണം ആരംഭിച്ചത്. ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സ്, യൂആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, ദീപിക എകസ്ലന്‍സ് അവാര്‍ഡ്, വനമിത്ര അവാര്‍ഡ്, നാഗാര്‍ജുന അവാര്‍ഡ്, ആത്മ ബെസ്റ്റ് അഗ്രികള്‍ച്ചറല്‍ അവാര്‍ഡ്, സ്റ്റാര്‍ ഓഫ് ഏഷ്യ, യു പി വേര്‍ഡ്സ് അവാര്‍ഡ്, യുഎസ്എ ഗാര്‍ഷോം ഇന്റര്‍ നാഷണല്‍ അവാര്‍ഡ് ദുബായ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എന്‍.കെ. കുര്യന് ലഭിച്ചിട്ടുണ്ട്.


Follow us on :

More in Related News