Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 17:26 IST
Share News :
പൂജാരിക്ക് നേരെ അധിഷേപം: പട്ടികജാതി മോർച്ച പ്രതിഷേധിിച്ചു
പറവൂർ: തത്തപ്പിള്ളിയിലെ ശ്രീദുർഗ്ഗാ ക്ഷേത്രത്തിലെ പൂജാരി പി.ആർ.വിഷ്ണുവിനെ ജാതിപേര് പറഞ്ഞ് അധിഷേപിച്ച സംഭവത്തിൽ ബിജെപി പട്ടികജാതി മോർച്ച പറവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ആരോപണ വിധേയനായ ജയേഷിന്റെ തത്തപ്പിള്ളിയിലെ വസതിക്കു മുമ്പിൽ നടന്ന പ്രകടനവും പൊതുയോഗവും ബിജെപി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡന്റ് കെ.പി. പ്രമിത്ത് അദ്ധ്യക്ഷനായി. എസ് സി മോർച്ച സംസ്ഥാന മീഡിയ കൺവീനർ സി.എൻ. വിൽസൺ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം.എൻ. ദിലീപ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് അജി കല്പടയിൽ, ജനറൽ സെക്രട്ടറി രാജു മാടവന, സെക്രട്ടറി എസ്.പ്രശാന്ത്, കെ.കെ.ശശാങ്കൻ, എം.എസ്.സുനിൽകുമാർ, ജോൺ പോൾ, കെ.ശിവൻ, അരവിന്ദാക്ഷൻ ഏഴിക്കര എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.