Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 13:34 IST
Share News :
പരപ്പനങ്ങാടി : സൗഹൃദം റസിഡൻസ് അസോസിയേഷൻ ,പരിയാപുരം അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റൽ, കോട്ടക്കൽ, അൽഫ ബയോ ക്ലിനിക്ക് പരപ്പനങ്ങാടി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിയാപുരത്ത് പൂതേരി ശിവദാസത്തെ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ അയോദ്ധ്യാനഗർ അർബ്ബൻ പ്രൈമറി ഹെത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ.കെ.രാഖിൽ ഉണ്ണികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അസോസിയേഷൻ പ്രസിസണ്ട് എം.രാജീവ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ജയപ്രകാശൻ, വൈസ് പ്രസിഡണ്ടുമാരായ യു.വി.രാജഗോപാലൻ, യു.ജയപ്രകാശ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറ്റി എഴുപതോളം പേർക്ക് കണ്ണ് പരിശോധന, രക്ത ഗ്രൂപ്പ് നിർണ്ണയം ബ്ലഡ്ഷുഗർ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന എന്നിവ നടത്തി.
Follow us on :
Tags:
More in Related News
Please select your location.