Tue Dec 12, 2023 10:56 PM 1ST

Location  

Sign In

23 Aug 2026 18:27 IST

കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു; രണ്ട് മക്കളെ തനിച്ചാക്കി അന്ത്യയാത്ര

നായ്ക്കളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലി; ഷോക്കേറ്റ് ദമ്പതികൾ മരിച്ചു. ഷെഫീഖുൽ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നിൽ പ്രവർത്തിക്കുന്ന കോഴിഫാമിലാണ് അപകടം.

കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റിൽ വൻ തീപ്പിടുത്തം: ആളപായമില്ല; കാലിക്കറ്റ് ടെക്സ്റ്റെയിൽസ് ഒന്നാകെ കത്തി നശിച്ചു; 2007 ലെ മിഠായി തെരുവ് തീപിടുത്ത സമാനമായ സംഭവം

കോഴിക്കോട് : പുതിയ ബസ്‌സ്റ്റാൻഡിൽ വൻ തീപിടുത്തം. വൈകീട്ട് നാലരയോടെ തുടങ്ങിയ തീപിടുത്തം ഏഴരമണി കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കുവാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഫയർ എഞ്ചിനുകളും കരിപ്പൂരിൽ നിന്നെത്തിയ അത്യാധുനിക ഫയർ എഞ്ചിനും തീയണക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോഴും. 2007 ൽ മിഠായി തെരുവിലെ എം.പി റോഡിലെ പടക്ക വില്പന ശാലയിലുണ്ടായ വൻ തീപിടുത്തത്തിനു ശേഷം നഗരം കണ്ട വലിയ വൻ തീപിടുത്തമെന്നു പറയാമെങ്കിലും ആളപായമില്ല.