Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടർമാർ ഇല്ല; ജനപ്രതിനിധികളുടെ മിന്നൽ സത്യാഗ്രഹം

29 Jul 2024 21:35 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും, ഞായാഴ്ച്ചയും,എല്ല ദിവസവും ഉച്ചകഴിഞ്ഞും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണെമന്നാശ്യപ്പെട്ട് പ്രാഥമികാരോഗ്യത്തിൻ്റെ മുൻപിൽ പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ദിനവും 100 കണക്കിക്ക് രോഗികൾ ചികിത്സ തേടി പഞ്ചായത്തിൻ്റെ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നത്.കൂടുതൽ ഡോക്ടുമാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് ഭരണസമിതി ഡിഎംഒ ഉൾപ്പടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്ത് എത്തിയതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിനി ഷംസുദ്ദീൻ പറഞ്ഞു.ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അടക്കമുള്ള നേതാക്കൾ സമരക്കാർക്ക് പിന്തുണ അറിയിച്ച് സ്ഥലത്തെത്തി. മലയോര മേഖലയായ പെരുവന്താനത്ത് ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാകുമെന്ന് സി.പി. മാത്യു പറഞ്ഞു . സമരം വൈകിട്ട് ആറുവരെ തുടർന്നു. പിന്നീട് പെരുവന്താനം പോലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. വൈസ് പ്രസിഡണ്ട് ബിജു ഇ.ആർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പഞ്ചായത്ത് അംഗങ്ങളായ ഷാജി പുല്ലാട്ട് ,ഷീബ, എ ബിൻ കുഴിവേലി, ഡോമിനി സജി, ബിനോയ്‌ ഗ്രേസ്യ ജോസ്, തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News