Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 17:51 IST
Share News :
കൊണ്ടോട്ടി : പുളിക്കൽ ആസ്‌ഥാനമായി 2015 മുതൽ ഡിസാസ്റ്റർ മേനേജ്മെൻ്റ് രംഗത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്ന ഷെൽറ്റർ ഇന്ത്യ ചാരിറ്റബ്ൾ ട്രസ്റ്റ് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈ , ചൂരൽമല , പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങളിലെ സഹോദരങ്ങളുടെ പുനരധിവാസത്തിന് വേണ്ടി ഭവന നിർമ്മാണം, സ്വയം തൊഴിൽ സാഹയം, തൊഴിലുപകരണ വിതരണം, ചികിത്സ സഹായം, പെൻഷൻ പദ്ധതി, വിഡോ കെയർ, ഓർഫൻ കെയർ, വിദ്യാഭ്യാസ സഹായം, സൗജന്യ കൗൺസലിംഗ് തുടങ്ങി ഒരു കോടി രൂപയുടെ വിവിധ പദ്ധതികൾ മറ്റു സംഘാടനകളുടെയും പൊതു സമൂഹത്തിൻ്റെയും സഹകരണത്തോടെ നടപ്പിലാക്കുമെന്ന് ഷെൽറ്റർ ഇന്ത്യ ചാരിറ്റബ്ൾ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ സെക്രട്ടറി അബ്ദുറഹിമാൻ മാനോളി, ചെയർമാൻ, ഡോ: ശബീൽ പി.എൻ, ട്രസ്റ്റ് അംഗങ്ങളായ അബ്ദുള്ള അൻസാരി, മഷ്ഹൂർ അലി പി.ടി, ഫഹദ് വേങ്ങാട്ട്, വിവിധ കോഡിനേറ്റർമാരായ കാസിം കീടക്കാടൻ , എം. അബ്ദുള്ള മാഷ്, അബ്ദുൽ മജീദ് കെ.സി., അബ്ദു നാസർ അടുമാറി, ഡോ: മുബഷിർ ടി.സി, പി.കെ അംജദ് ജനീർ പെരിയമ്പലം അഡ്മിനിസ്ട്രേറ്റർ സലാഹുദ്ധീൻ പി സി. എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.