Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 16:04 IST
Share News :
കൊല്ലം: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ മാറ്റവും അതുമൂലം ഉണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ മേഖലാതല പരിസ്ഥിതി ക്വിസ് നടത്തി. ചാത്തന്നൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ മേഖലയിലെ 69 സ്കൂളുകളിൽ നിന്നായി എൽ പി, യു പി ,എച്ച് എസ് വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറ് കുട്ടികൾ പങ്കെടുത്തു. ക്വിസ് പരിപാടി ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
എസ്. കെ ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ മേഖല വിദ്യാഭ്യാസ സമിതി കൺവീനർ ഡോക്ടർ പ്രിയ സുനിൽ അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം.ജി.രാജശേഖരൻ, കൊല്ലം ജില്ലാ സെക്രട്ടറി എൻ. മോഹനൻ, ജില്ലാ പ്രസിഡൻ്റ് കെ.പ്രസാദ്, മേഖലാ പ്രസിഡൻ്റ് എൻ.സദാനന്ദൻ പിള്ള എന്നിവർ സംസാരിച്ചു. കെ.വി.ഹരിലാൽ സ്വാഗതവും വി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് റിട്ടയേഡ് പ്രൊഫസർ ഡോ.ജോർജ് ഡിക്രൂസ് ക്വിസ് മാസ്റ്ററായിരുന്നു.
എൽ.പി വിഭാഗത്തിൽ ചെന്തിപ്പിൽ എൽ.പി.എസ് ഒന്നാം സ്ഥാനവും ,മീനാട് എൽ.പി.എസ് രണ്ടാം സ്ഥാനവും, ഗവ: എൽ.പി.എസ് പാരിപ്പള്ളി മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗത്തിൽ ഹരിശ്രീ സ്കൂൾ പൂതക്കുളം ഒന്നാം സ്ഥാനവും , ബദരിയ യു.പി.എസ് വെളിച്ചിക്കാല രണ്ടാം സ്ഥാനവും, കെ.എച്ച്.എസ് പരവൂർ മൂന്നാം സ്ഥാനവും നേടി.
ഹൈസ്ക്കൂൾ വിഭാഗത്തിൽ ചെമ്പകശ്ശേരി ഹൈസ്ക്കൂൾ ഒന്നാം സ്ഥാനവും, എസ്.എൻ വി.ജി.എച്ച്.എസ് പരവൂർ രണ്ടാം സ്ഥാനവും, ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ പൂതക്കുളം മൂന്നാം സ്ഥാനവും നേടി.
വിജയികളായ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ചാത്തന്നൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് സബീല ബീവി, പരിഷത്ത് ചാത്തന്നൂർ മേഖലാ സെക്രട്ടറി എസ്. ശ്രീകുമാർ ,ജില്ലാ ബാലവേദി കൺവീനർ മോഹൻദാസ് തോമസ്, കെ.ആർ.അജിലാൽ,
ഡോ.ജയചന്ദ്രൻ, സുഭാഷ് ,
പ്രേംഷാജ് എന്നിവർ സമ്മാനം വിതരണം ചെയ്തു.
പരിസ്ഥിതി ക്വിസിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും യുറീക്ക മാസിക സമ്മാനമായി നൽകുകയും ചെയ്തു. എസ്.വി.അശോക് കുമാർ, കൃഷ്ണേന്ദു ,പൂതക്കുളം യൂണിറ്റ് സെക്രട്ടറി ഷീല, വി.ജി.ഷാജി. ചാത്തന്നൂർ യൂണിറ്റ് സെക്രട്ടറി ജിനിൽ പ്രസാദ്, പാരിപ്പള്ളി യൂണിറ്റ് സെക്രട്ടറി അനിൽ ഗോവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.