Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 11:56 IST
Share News :
പുതുക്കാട് മണ്ഡത്തിലെ പൊതുഗതാഗത ജനകീയ സദസ്സ് ജൂലൈ 25 വ്യാഴാഴ്ച രാവിലെ 10.30 ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് കെ. കെ. രാമചന്ദ്രൻ എം. എൽ. എ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെയും നിർദ്ദേശ പ്രകാരമാണ് മണ്ഡലം തല ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ,ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികൾ, മോട്ടോർ വാഹനവകുപ്പ്, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ, ബസ് ഓണേഴ്സ് ആസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ ജനകീയസദസ്സിൽ പങ്കെടുക്കും.. മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ സദസ്സിൽ ചർച്ചചെയ്യുമെന്ന് എം. എൽ. എ. അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.