Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 16:23 IST
Share News :
വൈക്കം: ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുമ്പോൾ അവരോടൊപ്പം അതെ വേദിയിൽ ഡോക്ടർമാർ അടക്കമുള്ള സ്കൂളിലെ പൂർവ്വ വിദ്യാർഥികളെയും ആദരിക്കുന്നത് ഏറെ മാതൃകാപരമാണെന്നും
ഇത്തരത്തിലുള്ള ചടങ്ങുകൾ സ്കൂളുകൾ സംഘടിപ്പിക്കുന്നത് പുതുതലമുറയ്ക്ക് മാതൃകയും പ്രചോദനവും നൽകുമെന്നും വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.കെ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ബ്രഹ്മമംഗലം എച്ച്. എസ് & വി.എച്ച്.എസ് സ്കൂളിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി എ പ്രസിഡൻ്റ് എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ സ്കോളർഷിപ്പും എൻഡോവ്മെൻ്റ് വിതരണവും നിർവ്വഹിച്ചു.എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ പി.വാസു, സ്കൂൾ മാനേജർ ടി.ആർ സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശീമോൻ, വാർഡ് മെമ്പർ രാഗിണി ഗോപി, സ്കൂൾ സെക്രട്ടറി ഷാജി പുഴവേലിൽ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൻ.ജയശ്രീ, പ്രിൻസിപ്പാൾ എസ്.അഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ബ്രഹ്മമംഗലം നിവാസി മാസ്റ്റർ ശ്രേയസ് ഗിരീഷിനെ ചടങ്ങിൽ ആദരിച്ചു.സ്കൂൾബാർഡ് സെറ്റിൻ്റെ സമർപ്പണവും ചടങ്ങിൽ നടന്നു.വിദ്യാർഥികൾ, അധ്യാപകർ, പി ടി എ, എം പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.