Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ: അംബേദ്കര്‍ ജന്മദിനാഘോഷവും അവാര്‍ഡ് സമര്‍പ്പണവും നാളെ

13 Apr 2024 19:17 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: പാലിയുടെയും സാഹോദര്യ സമത്വ സംഘത്തിന്റെയും മാര്‍ഗയുടെയും സംയുക്താ ഭിമുഖ്യത്തില്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ 133-ാം ജന്മദിനാഘോഷവും കെ.കെ. കൊച്ചിന് സമഗ്രസംഭാവനയ്ക്കുള്ള ജയന്തി അവാര്‍ഡ് സമര്‍പ്പണവും നാളെ നടക്കും. രണ്ട് മുതല്‍ ആറ് വരെ കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ജന്മദിന സമ്മേളനത്തിന്റെ  

ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് നിര്‍വഹിക്കും.

കോഴിക്കോട് സര്‍വകലാശാല അസിസ്റ്റന്റ് പ്രഫ ഡോ.എം.ബി. മനോജ് അധ്യക്ഷത വഹിക്കും.

കെ.കെ. കൊച്ചിന്റെ സമുദായവാദവും സമുദായരാഷ്ട്രീയവും, കണ്ണന്‍ മേലോത്തിന്റെ  ജാതിരഹിതസിനിമകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം കാലടി സര്‍വകലാശാലയിലെ ഡോ.കെ.എം. ഷീബ, ഡോ.അജയ് എസ്. ശേഖര്‍ എന്നിവര്‍ നിര്‍വഹിക്കും. കവിയരങ്ങിന്റെ ഉദ്ഘാടനം കവിയും സാഹിത്യ അക്കാദമി മുന്‍അംഗവുമായ എസ്.ജോസഫ് നിര്‍വഹിക്കും. 25 കവികള്‍ കവിയരങ്ങില്‍ പങ്കെടുക്കും

Follow us on :

More in Related News