Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വംശീയതയ്‌ക്കെതിരെയുള്ള ചെറുശബ്ദംപോലും ഐക്യദാർഢ്യം. പത്മശ്രീ കെ.വി റാബിയ.

08 Jul 2024 18:21 IST

Jithu Vijay

Share News :



തിരൂരങ്ങാടി:ലോക മനസ്സാക്ഷിക്കുമുമ്പിൽ പലസ്തീൻ ജനത നോക്കുകുത്തിയാകുമ്പോൾ വംശീയതയ്‌ക്കെതിരെ നമ്മുടെ നാട്ടിൽ നിന്നുള്ള ചെറുശബ്ദംപോലും അവരോടുള്ള ഐക്യദാർഢ്യമാണെന്ന് പത്മശ്രീ കെ.വി റാബിയ. തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറിയുടെ സഹകരണത്തോടെ കവി ഫിറോസ്ഖാൻ പരപ്പനങ്ങാടി ഒരുക്കിയ പലസ്തീൻ ഐക്യദാർഢ്യ മ്യൂസിക്കൽ ആൽബം 'വെള്ളാരം കല്ലുകൾ' പ്രകാശനം ചെയ്യുകയായിരുന്നു അവർ.


മനുഷ്യനിലെ മനുഷ്യത്വം നഷ്ടപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പലസ്തീനിൽ കാണുന്നതെന്നും പ്രാർഥനകൊണ്ടെങ്കിലും അവരോടൊപ്പം നിൽക്കണമെന്നും റാബിയ അഭ്യർഥിച്ചു. തിരൂരങ്ങാടി ജി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി ഉദ്ഘാടനം ചെയ്‌തു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി.

സി.പി സുഹറാബി, പച്ചായി മൊയ്തീൻകുട്ടി മാസ്റ്റർ, കെ മൊയ്‌തീൻകോയ, എ.കെ മുസ്തഫ, സിറാജ് കരിങ്കപ്പാറ, നാസർ കാരത്തൂർ, തൃക്കുളം കൃഷ്ണൻകുട്ടി, എ സുബ്രഹ്മണ്യൻ, എൻ.പി സ്വാലിഹ് തങ്ങൾ, എം.പി ഇസ്മായിൽ, ഫിറോസ്ഖാൻ പരപ്പനങ്ങാടി, മുഷ്‌താഖ്‌ കൊടിഞ്ഞി എന്നിവർ സംസാരിച്ചു.




Follow us on :

More in Related News