Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൂഫി കവാലി നഭ്യനുഭമായി

30 Sep 2024 21:29 IST

UNNICHEKKU .M

Share News :



മുക്കം: പ്രൊഫഷണൽ പോഗ്രാമുകളിലും പ്രധാന സദസ്സുകളിലും മാത്രം കേട്ട് കേൾവിയുള്ള സൂഫി ഖവ്വാലി ഡൽഹിയിലെ നിസാമി സുൽത്താൻ ജി ബ്രദേഴ്സ് ടീം വിദ്യാർത്ഥികൾക്ക് മുന്നിൽ ലൈവായി അവതരിപ്പിച്ചപ്പോൾ നവ്യാനുഭവമായി.

ഡൽഹി ആസ്ഥാനമായുള്ള സ്പിക് മാക്കേ എന്ന കലാ സാംസ്‌കാരിക സംഘടന രാജ്യ വ്യാപകമായി ഭാരത തനിമയുള്ള ക്ലാസിക്കൽ കലാ രൂപങ്ങൾ വിദ്യാർത്ഥികളിലും പൊതു ജനങ്ങളിലും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിസാമി ബ്രദേഴ്സ് സൂഫി ഖവ്വാലിയുമായി കേരളത്തിലെത്തിയത്.

സംസ്ഥാനത്തെ പ്രഥമ പരിപാടിയാണ് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ അരങ്ങേറിയത്. വരും ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പോഗ്രാം അവതരിപ്പിക്കും പരിഷ്കരിച്ച ഉറുദു പാഠപുസ്തകത്തിൽ സൂഫി ഖവ്വാലി വിദ്യാർത്ഥികൾക്ക് പഠനവിഷയം കൂടിയാണ്.

വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ നാജിയ, ഫാത്തിമ ഹിബ, ഷാന ഫാത്തിമ എന്നിവരും അതിഥികൾക്കൊപ്പം ഗസൽ ആലപിച്ചു.

സ്പിക് മാക്കേ പ്രാദേശിക കോഡിനേറ്റർ ഉണ്ണിവാര്യർ സ്കൂൾ പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം, സീനിയർ അധ്യാപകൻ കെ.അബ്ദുറഷീദ്, സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ, ഉറുദു അധ്യാപിക ഖദീജ കൊളപ്പുറം എന്നിവർ പോഗ്രാമിന് നേതൃത്വം നൽകി.

Follow us on :

More in Related News