Tue Dec 12, 2023 10:56 PM 1ST

Location  

Sign In

DYFI രക്ത ദാന ക്യാമ്പുകൾ ജില്ലയിൽ തുടരുന്നു

09 May 2024 09:11 IST

Saifuddin Rocky

Share News :


മലപ്പുറം: ജില്ലയിലെ ബ്ലഡ്‌ബാങ്കുകളിൽ രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുന്നതിനായി ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന രക്തദാനം ക്യാമ്പുകൾ പുരോഗമിക്കുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ ബ്ലഡ് ബാങ്കിൽ ഉൾപ്പെടെ നിലനിൽക്കുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായാണ് ഡിവൈഎഫ്ഐ അടിയന്തരമായി ആയിരം യൂണിറ്റ് രക്തം ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിവരുന്ന രക്തദാന ക്യാമ്പുകൾ ജില്ലയിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും പ്രാദേശികമായും നടക്കുന്നുണ്ട്. ഈ ആഴ്ചയോടുകൂടി തന്നെ ആയിരം യൂണിറ്റ് രക്തം ദാനം ചെയ്യാൻ കഴിയുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. ഇന്ന് മലപ്പുറം പ്രസ് ക്ലബ്ബിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുവാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്.


ചിത്രം : DYFI പ്രവർത്തകർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രക്തം ദാനം ചെയ്യുന്നു.

Follow us on :

More in Related News