Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കാല ശുചീകരണ ക്യാമ്പയിൻ

19 May 2024 19:30 IST

Anvar Kaitharam

Share News :

മഴക്കാല ശുചീകരണ ക്യാമ്പയിൻ


പറവൂർ: പറവൂർ നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ബീന ശശിധരൻ നിർവ്വഹിച്ചു. വൈസ് ചെയർമാൻ എം ജെ രാജു അധ്യക്ഷനായി. ഇതിനോടാനുബന്ധിച്ചു വീടുകളിൽ ആശ വർക്കർമാരുടെ നേതൃത്വത്തിൽ വീടുകളിലെ കിണറുകൾ പൊതു കിണറുകൾ എന്നിവ ക്ളോറിനേഷൻ നടത്തും. വീടും പരിസരവും ശുചികരിക്കേണ്ടതിനും മറ്റു മഴകാല രോഗ പ്രതിരോധം നടത്തുന്നതിന് ആവശ്യമായ ബോധ വൽക്കരണത്തിന്റെ ഭാഗമായുള്ള ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്യും.

വീടുകളിൽ ഡ്രൈഡേ ആചരിക്കുന്നതിനുള്ള ബോധവൽക്കരണം നടത്തുന്നതിന് പ്രചരണം നടത്തും. കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. അംഗൻവാടികളികളും സ്കൂളുകളും ശുചീകരിക്കും. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ സജി നമ്പിയത്ത്, അനു വട്ടത്തറ, കൗൺസിലർമാരായ ടി വി നിധിൻ, പി ഡി സുകുമാരി, ലിജി ലൈഘോഷ്, ഇ. ജി. ശശി, ഗീത ബാബു, എച് ഐ പ്രശാന്ത്, ജെ എച് ഐ മേഘന, അനിൽ എന്നിവർ നേതൃത്വം നൽകി.


Follow us on :

Tags:

More in Related News