Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 19:09 IST
Share News :
വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കുലവാഴ പുറപ്പാട് നടന്നു. വൈക്കം ടൗൺ മേഖല സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ചാലപ്പറമ്പ് കാർത്ത്യാ കുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിൽ നിന്നുമാണ് കുലവാഴ പുറപ്പാട് ആരംഭിച്ചത്. താലപ്പൊലി, പഞ്ചവാദ്യം, ചെണ്ടമേളം, മയിലാട്ടം എന്നിവ അകമ്പടിയായി. പുളിഞ്ചുവട് , മുരിയൻ കുളങ്ങര കിഴക്കേ നട , തെക്കേ നട , പടിഞ്ഞാറെ നട വഴി അലംങ്കരിച്ച വാഹനത്തിൽ എഴുന്നള്ളിച്ച കുലവാഴകളും കരിക്കിൻ കുലകളും ദീപാരാധനക്കുശേഷം വടക്കേ ഗോപുര നടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. ദേവസ്വം ഭാരാവാഹികൾ ഏറ്റുവാങ്ങി. പിന്നിട് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കുലവാഴകളും കരിക്കിൻ കുലകളും കെട്ടി അലങ്കരിച്ചു. ക്ഷേത്രത്തിൽ ലക്ഷദീപവും വിവിധ കലാപരിപാടികളും നടത്തി. കൊടിയേറ്റ് ദിവസവും രണ്ടാം ഉത്സവ ദിവസവും മേഖല കരയോഗങ്ങളുടെ നേതൃത്വത്തിൽ പുഷ്പാലങ്കാരവും അഹസും നടക്കും. 1533 നമ്പർ കിഴക്കുംഞ്ചേരി നടുവിലേ മുറി, 1603 നമ്പർ കിഴക്കും ചേരി തെക്കെ മുറി , 1878 നമ്പർ കിഴക്കും ചേരിവടക്കേ മുറി 1634 നമ്പർ പടിഞ്ഞാറ്റും ചേരി പടിഞ്ഞാറെ മുറി,1820 നമ്പർ പടിഞ്ഞാറ്റും ചേരി തെക്കെ മുറി, 1880 നമ്പർ പടിഞ്ഞാറ്റും ചേരി വടക്കേ മുറി എന്നി കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന കുലവാഴ പുറപ്പാടിന് 1878 നമ്പർ കിഴക്കുംഞ്ചേരി വടക്കേ മുറി എൻ.എസ്. എസ്. കരയോഗമാണ് ആഥിധേയത്വം വഹിച്ചത്. കരയോഗം പ്രസിഡൻ്റ് എസ്. ഹരിദാസൻ നായർ, വൈസ് പ്രസിഡൻ്റ് രാജീവ് സി. നായർ , സെക്രട്ടറി എം.വിജയകുമാർ ,ട്രഷറർ കെ.ടി. രാം കുമാർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർ , സെക്രടറി അഖിൽ .ആർ. നായർ എസ്. മധു , ബി.ജയകുമാർ കെ.പി.രവികുമാർ, വിവിധ കരയോഗം ഭാരവാഹികൾ, വനിതാസമാജം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.