Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള ബഷീർ ബാല്യകാല സഖി പുരസ്കാരം ശ്രീകുമാരൻ തമ്പിയ്ക്ക് ഞായറാഴ്ച നൽകും.

10 May 2024 21:17 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി : വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള മുതിർന്ന എഴുത്ത്കാർക്ക് നൽകി വരുന്ന ബഷിർ കൃതിയുടെ പേരിലുള്ള പുരസ്കാരമായ ബഷീർ ബാല്യകാല സഖി പുരസ്കാരം ഗാനരചിയതാവ് ശ്രീകുമാരൻ തമ്പിയ്ക്ക് മെയ് 12 ഞായർ നൽകും. 2023 ലെ അവാർഡായിരുന്ന് ഇത് . ജൂലൈ 5 ന് ബഷീർ ദിനത്തിൽ തലയോലപ്പറമ്പ് വെച്ച് നടത്തിയ സമ്മേളനത്തിൽ ആരോഗ്യപരമായ കാരണങ്ങളാൽ ശ്രീകുമാരൻ തമ്പിയ്ക്ക് പുരസ്കാരം നേരിട്ട് വന്ന് സ്വീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഈ പുരസ്കാരമാണ് ഞായർ തിരുവനന്തപുരം എം.കെ.എൻ. ചെട്ടിയാർ ഹാളിൽ വെച്ച് നൽകുന്നത്. വൈകിട്ട് 5.30 ന് നടക്കുന്ന സുകുമാർ അഴീക്കോട് ജയന്തി സമ്മേളനത്തിൽ ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ പുരസ്കാര സമർപ്പണം നടത്തും. ഭാരത് ഭവൻ മെംബർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ ആദരപത്രം നൽകും. കഥാകൃത്ത് കെ.എ. ബീന, ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ. ഡി ബാബു, ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, സെക്രട്ടറി അബ്ദുൾ ആപ്പാഞ്ചിറ, മുൻഷി ഫെയിം നാഗേഷ് ബാബു എന്നിവർ പങ്കെടുക്കും.




Follow us on :

More in Related News