Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചു; സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ

20 Aug 2024 14:56 IST

- Shafeek cn

Share News :

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ അടിയന്തര നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാരിൻറെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം.


സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം. ഇതുവരെ വേട്ടക്കാർക്കൊപ്പമുള്ള നിലപാടെടുത്തത് ഇനിയെങ്കിലും സർക്കാർ തിരുത്താൻ തയാറാവണം.


ഇരകളുടെ വിവരങ്ങൾ മറച്ചുവെക്കേണ്ടത് സർക്കാരിൻറെ നിയമപരമായ ബാധ്യതയാണ്. എന്നാൽ അതിക്രമം നടത്തിയവരുടെ വിവരങ്ങൾ മറച്ചുവെച്ചത് എന്തിൻറെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിനിമാ സെറ്റുകളിലെ സമാന്തര ഭരണം ഇല്ലാതാക്കി സ്ത്രീകൾക്ക് അന്തസായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം സർക്കാർ ഉറപ്പു വരുത്തണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Follow us on :

More in Related News