Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാർ റിവർ ഫെസ്റ്റിൻ്റെ മൂന്നാം നാളും പുലിക്കയം ഉത്സവ ലഹരിയിൽ

27 Jul 2024 14:44 IST

UNNICHEKKU .M

Share News :

.



- എം. ഉണ്ണിച്ചേക്കു .

മുക്കം: അന്തർദേശീയ കയാക്കിംങ്ങ് ചാമ്പ്യൻഷിപ്പിനുള്ളെ  വൈറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരത്തിൻ്റെ മൂന്നാം നാളും  പത ഞൊഴുകുന്ന വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യമനോഹരിതയിൽ പുലിക്കയത്ത് മലബാർ റിവർ ഫെസ്റ്റ് ഉത്സവ ലഹരിയിൽ . കോരി ചെരിയുന്ന മഴക്ക് ഇടക്ക് അൽപ്പ െമാരു ആശ്വാസം മുണ്ടായെങ്കിലും സാഹസിക വിനോദമായ കയാക്കിംങ്ങ് കായിക മാമാങ്കത്തിൽ സഞ്ചാരികളുടെ പ്രവാഹം തന്നെയാണ്. കുടുംബശ്രീയടക്കമുള്ള വനിതകൾ നേതൃത്വം നൽകുന്ന വഴിയോര ഭക്ഷണ സ്റ്റാളുകളും സജീവമായതിനാൽ ജലോത്സവത്തിലെത്തുന്നവർ ആശ്വാസമാകുന്നു. കഴിഞ്ഞ ദിവസം നടന്ന വനിതാ വിഭാഗം കയാക്കിംങ്ങ് പ്രോ കാറ്റഗറിയിൽ ജർമ്മനിയുടെ താരം മറീന കൗപ് ഒന്നാം സ്ഥാനം നേടി വിജയ മേധാവിത്വ പ്രകടനം ശ്രദ്ധ തേടി . ഇന്ന് (ശനി) പുലിക്കയത്ത് രാവിലെ 10 മണിയോടെ കയാക്കിംങ്ങ് അമേച്ചർ മത്സരങ്ങൾക്ക് വേദിയുണർന്നത്. കേരള, കർണ്ണാടക, ഉത്തർപ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ താരങ്ങളുടെ മത്സരങ്ങളാണ് പുരോഗമിക്കുന്നത്. വിദേശ താരങ്ങൾക്ക് ഇന്ന് മത്സരമില്ലെങ്കിലും റാപ്പിഡ് രാജ ,റാപ്പിഡ് റാണി പട്ടത്തിനുള്ള പരിശീലനവും ശക്തമായ  വെള്ളച്ചാട്ടത്തിൽ നടത്തുന്നുണ്ട്.    നാളെ പുല്ലാരാപാറ അരി പ്പാറക്ക് താഴെ കൊച്ചരിപ്പാറ കൂട്ട് കയത്തിലാണ് അന്തർദേശീയ  െഫെനലടക്കമുള്ള മത്സരങ്ങൾക്കുള്ളേ വേദിയൊരുക്കിയത്. ' സെമി ഫൈനലടക്കം വിവിധ കാറ്റഗറിയിലുള്ള പ്രൊഫഷണലുകളായ 16 ഓളം ടീമുകൾ മത്സരത്തിൽ മാറ്റുരക്കുന്നത്. ഇവിടെ വെച്ചാണ് കയാക്കിംങ്ങ് റാപ്പിഡ് രാജ ,റാണിയെയും തെരഞ്ഞടുക്കുന്നത്. റഷ്യ, ഇറ്റലി, ജർമ്മനി, ഫ്രാൻസ്, നോർവേ, നേപ്പാൾ, സ്പയിൻ, നൂസിലാൻ്റ് എന്നിവിടങ്ങളുടെ കയാക്കിംങ്ങ് താരങ്ങളുടെ പ്രകടനം കൊച്ചരിപ്പാറ വെള്ളചാട്ടത്തിൻ്റെ കുത്തൊഴുക്കിൻ്റെ മാസ്മരികതയിൽ കാഴ്ച്ചയുടെ വിസ്മയവിരുന്നാകും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേ മ വകുപ്പ് മന്ത്രി ഒ. ആർേ കേളു വിജയികൾക്ക് സമ്മാനം നൽകും. ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഇതോടെ നാല് നാളുകൾ മലയോര മണ്ണിെലെ ജലോത്സവത്തിന് തിരശ്ശീല വീഴുകയായി. തിങ്കളാഴ്ച്ച രാവിലെ മുതൽ വിദേശ താരങ്ങൾ കേരളത്തിൽ നിന്ന് യാത്രയാവുകയായി.

കയാക്കിംങ്ങ് മത്സരങ്ങൾക്ക് സൗകര്യവും വളരെപ്രകൃതി സുന്ദരവുമായ പ്രദേശവുമാണ് പുലിക്കയമെന്ന്    ഇറ്റലിയിൽ നിന്ന് രണ്ടാം തവണയും മത്സരത്തിനെത്തിയ കയാക്കിംങ്ങ് താരം പൗലോ  എൻ ലൈറ്റ് നൂസിനോട് പറഞ്ഞു.

ചിത്രം: പുലിക്കയം കയാക്കിംങ്ങ് മത്സരത്തിൽ നിന്ന്

'

 

  

 

Follow us on :

More in Related News