Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

25 Dec 2024 13:16 IST

Shafeek cn

Share News :

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്. പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഷുഹൈബിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍ ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ഇത് തടയാനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഇട്ടതും ഷുഹൈബിനെ ഉള്‍പ്പെടെ കേസില്‍ പ്രതി ചേര്‍ത്തതും.


ഷുഹൈബിന്റെ എംഎസ് സൊല്യൂഷന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, കമ്പ്യൂട്ടര്‍ എന്നിവ ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Follow us on :

More in Related News