Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2026 15:29 IST
Share News :
താനൂർ : മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ആയി ആരംഭിച്ച പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരം മത്സ്യ തൊഴിലാളി വനിതകള്‍ക്കുള്ള സി ഫുഡ് കഫ്തീരിയ/ ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് വിതരണത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം താനൂര്‍ ഹാര്‍ബറില്‍ വച്ച് ന്യൂനപക്ഷ ക്ഷേമ -കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു.
താനൂര്‍ ഹാര്‍ബറില്‍ 100 കോടിയോളം രൂപ വകയിരുത്തിയ പ്രവൃത്തികള്‍ സര്‍ക്കാര്‍ ചെയ്തതായി ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഇനിയും നടപ്പാക്കാനുള്ള പദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്തും. ഏറെ നാളത്തെ ആവശ്യമായിരുന്ന കുടിവെള്ള പ്രശ്‌നം 19 കോടി രൂപ വകയിരുത്തി പരിഹരിക്കപ്പെട്ടു. ടാങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. വിദ്യാതീരം ദത്തെടുക്കല്‍ പദ്ധതി പ്രകാരം ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉറക്കില്‍ അഞ്ചുടി സ്വദേശിനി നാഫില ഷെറിന് 75,000 രൂപയുടെ ചെക്കും മന്ത്രി കൈമാറി.
സുസ്ഥിര മത്സ്യബന്ധന രീതികളിലൂടെ തീരദേശ മത്സ്യ തൊഴിലാളികള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് മത്സ്യ ഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പുകളായ ഒസാന്‍ ഗ്രൂപ്പ്, കായല്‍ ഗ്രൂപ്പ് എന്നീ സംഘങ്ങളെ പ്രതിനിധീകരിച്ച് ഫാസില, ഷൈമി എന്നിവര്‍ക്കാണ് സീ ഫുഡ് കഫ്തീരിയ/ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് എന്നിവ വിതരണം ചെയ്തത്. 44.04 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
ചടങ്ങില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ബി. രമേശ്, താനൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. മുഹമ്മദ് സജീര്‍, താനൂര്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ഓഫീസര്‍ എം. സുനില്‍കുമാര്‍, സീനിയര്‍ കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ കെ.ഐ. നിഖില, പി.എം.എം.എസ്.വൈ മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍.വി. കൃപ തുടങ്ങിയവരും കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ മത്സ്യ തൊഴിലാളികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു
Follow us on :
Tags:
More in Related News
Please select your location.