Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 19:37 IST
Share News :
പെരിയാറിലെ മണൽക്കൊള്ളക്കെതിരെ പോലീസ്
കൊച്ചി: പെരിയാറിലെ മണൽക്കൊള്ളക്കെതിരെ നടപടി ശക്തമാക്കി പോലീസ്. കഴിഞ്ഞ രാത്രിയിൽ ഉളിയന്നൂർ, മാന്നാർ ജംഗ്ഷനിലെ ചന്ത ക്കടവ്, കുഞ്ഞുണ്ണിക്കര ഗൾഫാർ എന്നീ കടവുകളിൽ അനധികൃതമായി വാരി സൂക്ഷിച്ച നാലു ലോഡ് മണൽ ശേഖരമാണ് ആലുവ പോലീസ് പിടികൂടിയത്. വൻ വിലയ്ക്ക് കൊല്ലം ഭാഗത്തേക്ക് കടത്താനായിരുന്നു പദ്ധതി. പിടികൂടിയ മണൽ സംഭവസ്ഥലത്ത് നിന്ന് മാറ്റി. ഒരു മാസത്തിൽ വാഹനങ്ങൾ ഉൾപ്പടെ പത്തിലേറെ ലോഡ് മണൽ ആലുവ മേഖലയിൽ പോലീസ് പിടികൂടിയിട്ടുണ്ട്. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ പത്ത് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മണൽക്കടത്തിനെതിരായ നടപടിയുടെ ഭാഗമായി രാത്രികാല പട്രോളിംഗ് ശക്തമാക്കി, പരിശോധനയ്ക്ക് കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കടവുകൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധനയുണ്ട്. മണൽവാരൽ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കാം. മണൽക്കടത്തുമായി നേരത്തെ പിടികൂടിയവർ പോലീസ് നിരീക്ഷണത്തിലാണ്.
Follow us on :
Tags:
More in Related News
Please select your location.