Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശസ്ത്രക്രിയ കഴിഞ്ഞു, ചികില്‍സ സഹായ സമിതി പിരിച്ചുവിട്ടു

06 Oct 2024 20:46 IST

ENLIGHT REPORTER KODAKARA

Share News :

ശസ്ത്രക്രിയ കഴിഞ്ഞു, ചികില്‍സ സഹായ സമിതി പിരിച്ചുവിട്ടു

കോടാലി: കാരുണ്യമതികള്‍ ചേര്‍ത്തുപിടിച്ചപ്പോള്‍ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായി. മറ്റത്തൂര്‍ പഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറ സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റ ശസ്ത്രക്രിയക്കായാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചികില്‍സ സഹായ സമിതി രൂപവല്‍ക്കരിച്ച് നാട്ടുകാര്‍ ഇറങ്ങിയത്. ഇതുവഴി പതിനൊന്നരലക്ഷം രൂപയോളം സമാഹരിച്ച് യുവാവിന്‍രെ കുടുംബത്തിനു നല്‍കാനായി. ശസ്ത്രകിയ കഴിഞ്ഞ യുവാവ് സാധാരണജവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. ഇതേ തുടര്‍ന്ന് ചികില്‍സ സഹായ സമിതി ചെയര്‍പേഴ്‌സനും പഞ്ചായത്തംഗവുമായ ഗീത ജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സമിതി പിരിച്ചുവിട്ടു. ട്രഷററും പഞ്ചായത്തംഗവുമായ ലിന്റോ പള്ളിപറമ്പന്‍ കണക്കവതരണം നടത്തി. മുഹമ്മദ് മാട്ടുമ്മല്‍, വി.യു.ഗിരിജ,സി.വി.ബാബു, ജോസി മാണി,കെ.കെ.വിനു,സി.എം.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News