Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീത്വത്തെ അപമാനിച്ചു, മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ പോലീസ് കേസെടുത്തു.

14 May 2024 17:08 IST

santhosh sharma.v

Share News :

വൈക്കം : പുറമ്പോക്ക് ഭൂമിയിലെ കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിൻ്റെ പരാതിയിൽ മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്. ഇന്നലെ ഷാജിമോന്റെ സ്ഥാപനമായ ബിസാ ക്ലബ്ബിന് മുന്നിൽ സമരം നടത്താനുള്ള പരിസ്ഥിതി പ്രവർത്തകരുടെ സമരം സംഘർഷത്തിലാണ് കലാശിച്ചത്.

പ്രൊഫസർ കുസുമം ജോസഫിന്റെ നേതൃത്വത്തിൽ ഷാജിമോന്റെ സ്ഥാപനത്തിന് മുൻപിൽ എത്തിയ പരിസ്ഥിതി പ്രവർത്തകരെ ഷാജിമോൻ ജോർജ്ജും സംഘവും തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കു തർക്കം ഉണ്ടായത്. തുടർന്ന് പോലീസ് സംഘം എത്തിയാണ് രംഗം ശാന്തമാക്കിയത്.

ഷാജിമോൻ ഗുണ്ടയെപ്പോലെ പെരുമാറിയെന്ന് കുസുമം ജോസഫ് ആരോപിച്ചു. ആരുടെയോ കയ്യിൽ നിന്ന് പണം വാങ്ങി തന്റെ സ്ഥാപനത്തെ തകർക്കാനാണ് പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നതെന്ന് ഷാജിമോൻ കുറ്റപ്പെടുത്തി. ഷാജി മോന്റെ സ്ഥാപനത്തിന് മുന്നിലെ റോഡിൽ പുറമ്പോക്ക് ഭൂമിയിൽ നിന്ന കൂറ്റൻ പ്ലാവ് മരം കരിഞ്ഞതിനെ ചൊല്ലിയുള്ള വിവാദമാണ് തർക്കത്തിന് വഴിയൊരുക്കിയത്.

Follow us on :

More in Related News