Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 21:16 IST
Share News :
കോട്ടയം: കോട്ടയം പൂവന്തുരുത്ത് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് 24കാരന് പരിക്ക്. കോട്ടയം പൂവന്തുരുത്ത് മാലിയില്‍ റെജിയുടെ മകൻ മുകില്‍ (24)നാണ് പരിക്കേറ്റത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടര്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന മുകിലിന് സാരമായി പരിക്കേറ്റു. അടുക്കളയിലെ പാത്രങ്ങളടക്കം തകര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ ഓടിയെത്തിയാണ് പരിക്കേറ്റ മുകിലിനെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. കോട്ടയം യൂണിറ്റിലെ അഗ്നിരക്ഷാ സേനയെത്തിയാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്.
Follow us on :
More in Related News
Please select your location.