Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുണ ഹോസ്പിറ്റലിലെ മാലിന്യ പ്രശ്നം പള്ളിപ്പടി ജനകീയ സമിതി ജില്ലാ കലക്ടർക്ക് പരാതി നൽകി.

13 Aug 2024 13:03 IST

Jithu Vijay

Share News :


തിരൂരങ്ങാടി : തൃക്കുളം പള്ളിപ്പടിയിൽ പ്രവർത്തിച്ചുവരുന്ന കരുണ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് ബയോമെഡിക്കൽ വേസ്റ്റ് ഉൾപ്പെടെയുള്ള ലിക്വിഡുകൾ കോമ്പൗണ്ടിന് വെളിയിലേക്ക് അശ്രദ്ധമായി തുറന്ന് വിടുന്നത് അവസാനിപ്പിക്കണമെന്നും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖര മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് ആരോഗ്യഭീഷണി ഉയർത്തുന്നുണ്ടെന്നും ആയതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് പള്ളിപ്പടി സംയുക്ത സമരസമിതി ജില്ലാ കളക്ടർക്ക് വി ആർ വിനോദിന്

 നേരിട്ട് പരാതി സമർപ്പിച്ചത്.


ഹോസ്പിറ്റലിൽ മതിയായ പ്ലാന്റുകൾ ഇല്ലാത്തതും പ്രവർത്തനരഹിതമായതും മൂലം പ്രദേശത്തെ കിണറുകൾ ആകെ മലിനമാവുകയും ചെയ്തിരുന്നു.

ഇക്കാര്യത്തിൽ പരാതികൾ നൽകിയിരുന്നെങ്കിലും ഹോസ്പിറ്റൽ മാനേജ്മെൻറ് നഗരസഭയോ നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് പള്ളിപ്പടിയിൽ ജനകീയ സമിതി രൂപീകരിച്ച് കഴിഞ്ഞദിവസം കരുണ ഹോസ്പിറ്റലിലേക്ക് വൻജന പങ്കാളിത്തത്തോടെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.


ജനകീയ സമിതി മുഖ്യ രക്ഷാധികാരി കരീം ഹാജി മൂഴിക്കൽ, കൺവീനർ ഡോ: മുഹമ്മദ് റഫീഖ്,ജോ: കൺവീനർ എംപി സ്വാലിഹ് തങ്ങൾ,വൈസ് ചെയർമാൻ ഷാജഹാൻ വി പി,കുഞ്ഞമ്മുദു പാലക്കാട്,അഷ്റഫ് തോട്ടുമുഖത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

Follow us on :

More in Related News