Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2025 10:14 IST
Share News :
കൊണ്ടോട്ടി : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിനെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചത് 90 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം. സ്വർണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരനെ പോലീസ് സംഘം പിടികൂടി. വണ്ടൂര്‍ കൂരാട് സ്വദേശി 35 കാരനായ ഫസലുറഹ്‌മാന്‍ ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ ജിദ്ദയില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഫസലുറഹ്‌മാന്‍. കസ്റ്റംസ് പരിശോധനക്കുശേഷം രാവിലെ 11ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തി. മലപ്പുറം ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തുനിന്ന കരിപ്പൂര്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിശ്രിതരൂപത്തിലാക്കി കാല്‍പാദങ്ങള്‍ക്കടിയില്‍ വിദഗ്ധമായി ഒട്ടിച്ചുവെച്ച നിലയില്‍ 843 ഗ്രാം സ്വര്‍ണമിശ്രിതം പോലീസ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ആദ്യഘട്ട ചോദ്യംചെയ്യലില്‍ ഫസലുറഹ്‌മാന്‍ കള്ളക്കടത്ത് വിവരം സമ്മതിച്ചില്ല. തുടര്‍ന്ന് ബാഗേജും ശരീരവും വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ സോക്‌സിനകത്ത് കാല്‍പാദത്തിന് അടിയില്‍ ഒട്ടിച്ച നിലയില്‍ രണ്ടു പാക്കറ്റ് സ്വര്‍ണമിശ്രിതം കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്റിവ് ഡിവിഷന് കൈമാറുമെന്നും പോലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.