Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേൾവിയുടെ ഒറ്റയടിപ്പാതകൾ - ടി.ഡി രാമകൃഷ്ണൻ പ്രകാശനം ചെയ്തു

08 Sep 2024 21:13 IST

- Jithu Vijay

Share News :



പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവൻ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിനോദ് തള്ളശ്ശേരിയുടെ കേൾവിയുടെ ഒറ്റയടിപ്പാതകൾ എന്ന പാട്ടുകളുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ ഗായകൻ വി.ടി മുരളിക്ക് നൽകി നിർവ്വഹിച്ചു.


ഡോ.ശ്രീകല മുല്ലശ്ശേരി, റഷീദ് പരപ്പനങ്ങാടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ശീതള പുസ്തക പരിചയം നടത്തി. വായനശാല സെക്രട്ടറി കെ.ബി.സ്മിത സ്വാഗതം പറഞ്ഞു. വിനോദ് തള്ളശ്ശേരി മറുപടി ഭാഷണം നടത്തി. കെ.പി.മനീഷ് നന്ദി പറഞ്ഞു.

Follow us on :

More in Related News