Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താലൂക്ക് ദുരന്ത നിവാരണ സേന ഒന്നാം ഘട്ട ജീവൻ രക്ഷ പരിശീലനം '

03 May 2024 21:34 IST

UNNICHEKKU .M

Share News :



മുക്കം: താലൂക്ക് ദുരന്ത നിവാരണ സേന (TDRF) സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട ജീവൻ രക്ഷാ പരിശീലനം ഞായറാഴ്ച്ച രാവിലെ 9 മുതൽ മാവൂർ ക്രസൻ്റ് പബ്ലിക് സ്കൂളിൽ നടക്കുമെമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നമ്മുടെനാട്ടിലുംവീട്ടിലുംപരിസരപ്രദേശത്തുമെല്ലാം നടക്കുന്ന അപകടങ്ങളിലും ദുരന്തങ്ങളിലും രക്ഷാ പ്രവർത്തനം നടത്തുകയും അപകടങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വളണ്ടിയർ സേന രൂപീകരണവും നടക്കും. 

അപകടങ്ങൾ കണ്ടു അലമുറയിട്ട് കരയാതെ, അടിയന്തര സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നാം നിർബന്ധമായും ബോധവാന്മാരായിരിക്കണം. കുഴഞ്ഞു വീണാൽ എന്തു ചെയ്യണം. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ എന്ത് ചെയ്യണം?, അറ്റാക്ക് സംഭവിച്ചാൽ എന്ത് ചെയ്യണം, തീ പൊള്ളൽ ഏറ്റാൽ എന്ത് ചെയ്യണം.പിഞ്ചു കുട്ടികൾക്ക് അപകടം സംഭവിച്ചാൽ എന്ത് ചെയ്യണം , തുടങ്ങി അത്യാവശ്യമായി പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് പരിശീലനത്തിൽ നൽകുന്നത്. അത്യാവശ്യമായി പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് പരിശീലനത്തിൽ നൽകുന്നത്

അത്യാഹിത ഘട്ടങ്ങളിൽ നിരവധി സേവനങ്ങള്‍ കാഴ്ച വെച്ച് പ്രവർത്തിക്കുന്ന 'താലൂക്ക് ദുരന്ത നിവാരണ സേന അഥവാ TDRF വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രമുഖ വ്യക്തികൾ പരിശീലനത്തിന് നേതൃത്വം നൽകുന്നു. രാവിലെ കൃത്യം 9 മണിക്ക് തുടങ്ങി വൈകീട്ട് 4 മണിക്ക് അവസാനിക്കും. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി, മാവൂർ പോലീസ് ഇൻസ്പെക്ടർ ദാമോദരൻ തുടങ്ങിയവർ പങ്കെടുക്കും. ട്രെയിനർ മുഹമ്മദ് മുണ്ടമ്പ്ര ക്ലാസ് എടുക്കും. 

പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ താഴെ കൊടുക്കുന്ന link വഴി മാവൂര്‍ ഏരിയ TDRF ഗ്രൂപ്പ് ല്‍ join ചെയ്യുവാനും അറിയിക്കുന്നു .

https://chat.whatsapp.com/ItcKXzTQLs2GNv99rkM7Ab.

വാർത്താ സമ്മേളനത്തിൽ ചീഫ് കോ ഓഡിനേറ്റർ ഉമറലി ശിഹാബ് വാഴക്കാട്, ജില്ല കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ്, വനിത അസിസ്റ്റൻറ് കോഓഡിനേറ്റർ പെരുവയൽ ,മൻസൂർ പെരുവയൽ, അബ്ദുൽ ഖാദർ മാവൂർ, യു.എ. ഗഫൂർ ചെറുപ്പ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News