Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർഗിൽ രക്തസാക്ഷി മണ്ഡപം സന്ദർശിച്ച് എസ് കെ പി എസ് നല്ല പാഠം പ്രവർത്തർ.

26 Jul 2024 13:10 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കാർഗിൽ വിക്ടറി ഡേയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ രക്തസാക്ഷി മണ്ഡപവും ഭവനവും സന്ദർശിച്ച് എസ്.കെ.പി.എസ് കുട്ടികളും അധ്യാപകരും. വടയാർ വടക്കേമുല്ലൂർ ഉഷസ് വീട്ടിൽ ലാൻഡ്സ്നായ്ക് പ്രദീപ് കുമാർ കാർഗിൽ യുദ്ധത്തിലാണ് വീരചർമ്മം പ്രാപിച്ചത്. കാർഗിൽ വിക്ടറി ദിനമായ ഇന്ന് ലാൻഡ്സ്നാക്കിന്റെ വടയാറിലെ ഭവനത്തിൽ മാതാവ് സരളാദേവി,  സഹോദരങ്ങളായ ശരവണൻ, മണി, ബിന്ദു, സഹോദര ഭാര്യ, മക്കൾ എന്നിവർക്കൊപ്പം ഇദ്ദേഹത്തിൻ്റെ സ്മൃതി മണ്ഡപത്തിൽ സ്കൂൾ കുട്ടികളും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. അസിസ്റ്റൻ്റ് മാനേജർ ഫാ. ജിൻസ് അലക്സാണ്ടർ അനുസ്മരണ പ്രഭാഷണം നടത്തി. ധീര ജവാന്റെ മാതാവിനെ സന്ദർശിച്ച കുട്ടികൾ അവരെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ ജലജ ടി. ആർ. സംഗീത കൃഷ്ണൻ, സ്കൗട്ട് ആൻഡ് ഗൈഡ് ഇൻസ്ട്രക്ടർ വിജേഷ് കുമാർ , പിടിഎ പ്രസിഡൻ്റ് എന്നിവരും നല്ലപാഠം പ്രവർത്തകരായ കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News