Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 20:29 IST
Share News :
കൊടകര: പരമ്പരാഗത ഉല്‍പ്പന്നമായ ഗുരുവായൂര്‍ പപ്പടത്തിന് ഭൗമ സൂചിക പദവി ലഭിക്കുന്നതിനായുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാദംബരി സന്നദ്ധ സംഘടനയാണ് നബാഡിന്റെ സഹകരണത്തോടെ ഇതിനായുള്ള പഠനപ്രവര്‍ത്തനങ്ങല്‍ക്ക് തുടക്കമിട്ടത്. ഗുരുവായൂര്‍ പപ്പട നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പരമ്പരാഗത ജ്ഞാനവും നിര്‍മാണ നൈപുണ്യവും മറ്റു പ്രത്യേകതകളും രേഖപ്പെടുത്താനും ഔപചാരികമാക്കാനും നിയമ പരിരക്ഷ ഉറപ്പാക്കാനും അനധികൃത അനുകരണം തടയാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉല്‍പന്നത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും സാങ്കേതിക പിന്തുണയും നൈപുണ്യ വികസന സംരംഭകത്വ വികസന പരിശീലന പരിപാടികളും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കാന്‍ ആലോചിക്കുന്നതായി കാദംബരി ഡയറക്ടര്‍ വി.വി.രാജശ്രീ പറഞ്ഞു. ഇത് പരമ്പരാഗത പപ്പട നിര്‍മ്മാണ സമുദായങ്ങളുടെ സമഗ്രമായ ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കും . ഗുരുവായൂര്‍ പപ്പടത്തിന്റെ തനതായ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ദേശീയ അന്തര്‍ദേശീയ പ്ലാറ്റ്‌ഫോമുകളില്‍ ഉല്‍പന്നത്തിന്റെ അംഗീകാരം ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ജി.ഐ രജിസ്‌ട്രേഷന്‍ വഴി ഉല്‍പ്പന്നത്തിന്റെ ആധികാരികത സംരക്ഷിക്കുന്നതോടൊപ്പം വിപണി പ്രവേശം വര്‍ധിപ്പിച്ച് സാമ്പത്തിക സുസ്ഥിരത വളര്‍ത്തുുന്നതിലൂടെ പരമ്പരാഗത പപ്പട നിര്‍മ്മാണ തൊഴിലാളികളെ ശാക്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പരമ്പരാഗത തൊഴിലുകളില്‍ നിന്ന് വിട്ടു പോകുന്ന യുവ തലമുറയെയും സ്ത്രീകളെയും ഇതിലേ്ക്ക് ആകര്‍ഷിക്കാനും തൊഴിലിന്റെ സുസ്ഥിരത ഉറപ്പാക്കാനും ഇതുവഴി സാധ്യമാകും. തദ്ദേശീയ കരകൗശല വസ്തുക്കളും പരമ്പരാഗത ഉല്‍പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാരമ്പര്യ അറിവുകള്‍ സംരക്ഷിക്കുക, സുരക്ഷിതമായ ഭക്ഷണം പ്രചരിപ്പിക്കുക, തൊഴിലാളികളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുക, ഉല്‍പന്നങ്ങളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കുക എന്നിവ വഴി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിയും. കാദംബരിയും നബാര്‍ഡും തമ്മിലുള്ള സഹകരണം ഒരു പക്ഷേ അന്യംനിന്നു പോയേക്കാവുന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു പരമ്പരാഗത അറിവ് സംരക്ഷിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്ന് വി.വി.രാജശ്രീ പറഞ്ഞു. ജി.ഐ രജിസ്‌ട്രേഷന്‍ നേടുന്നതിലൂടെ ഗുരുവായൂര്‍ പപ്പടത്തിന് ദേശീയ അന്തര്‍ദേശീയ അംഗീകാരം ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.