Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 18:14 IST
Share News :
മുണ്ടക്കയം :കരിനിലം - മുരിക്കും വയൽ പശ്ചിമ - കോസടി റോഡ് മണ്ഡലകാലത്തിനു മുൻപ് യാത്രായോഗ്യമാക്കണമെന്നാവശ്യപ്പെട്ട്.
മല അരയമഹാസഭ സമരം ശക്തമാക്കുമെന്ന് മലയരയ മഹാസഭ ജനറൽ സെക്രട്ടറി,
പി.കെ. സജീവ് .ട്രഷറർ,
എം.ബി. രാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 ന് നൂറുകണക്കിനാളുകൾ 'തകർന്നടിഞ്ഞ 'റോഡിലൂടെ കോസടിയിൽ നിന്ന് കാൽ നടയായി 10 കിലോമീറ്റർ സഞ്ചരിച്ച് കരിനിലത്തെത്തി സമരപ്രഖ്യാപനം നടത്തും റോഡിൻ്റെ ശാപമോക്ഷത്തിനും അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിനുമായി കാൽ നടയായി പുറപ്പെടുന്ന സംഘത്തിന് പാതയോരത്തെ നിരവധി മഹാക്ഷേത്രങ്ങൾ ദീപം പകർന്ന് പിന്തുണയേകും.
. റോഡ് സഞ്ചാരയോഗ്യമാക്കുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സഭ മുന്നോട്ടു പോകും . സഭയുടെ41 നേതാക്കൾ നേതൃത്വം നൽകുന്ന പ്രയാണത്തിന് നൂറുകണക്കിന് സമുദായാംഗങ്ങൾ ഭജനയും, പ്രാർത്ഥനയും ശരണ മന്ത്രങ്ങളുമായി പ്രയാണത്തിൽ അണിചേരും. പാതയുടെ ആദ്യാത്മിക പ്രാധാന്യം മുൻനിർത്തിയാണ് ശബരിമല മണ്ഡലകാലത്തിനു മുൻപ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമേറിയ റോഡാണിത്. അതി പ്രാചീനമായതും മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിൽ ഇരുന്നതും ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ളതുമായ പശ്ചിമദേവി ക്ഷേത്രം ഈ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്.മുരിക്കുംവയൽ മഹാവിഷ്ണുക്ഷേത്രം , ഗുരുമന്ദിരം,കോസടി
ശ്രീ അയ്യപ്പക്ഷേത്രം, ഗുരുമന്ദിരം കോരുത്തോട് അയ്യപ്പ ക്ഷേത്രം, ഗുരുമന്ദിരം എന്നീ പ്രശസ്ത ആരാധനലയങ്ങളൊക്കെ ഈ പാതയോരത്താണ്.
ഈ റോഡ് എത്തിച്ചേരുന്നതാകട്ടെ പരമ്പരാഗത തീർത്ഥാടന പാതയിലേക്കും ' കാളകെട്ടി മഹാദേവ ക്ഷേത്ര സന്നിധി ചേർന്ന് എരുമേലിയിലേക്കുമാണ്. അനേകം അയ്യപ്പഭക്തർ കടന്നുപോയിരുന്നറോഡ് സഞ്ചാരയോഗ്യമാക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്.
10 കിലോമീറ്റർ വരുന്ന റോഡ് താറുമാറായിട്ട് അഞ്ചു വർഷം പിന്നിട്ടു. അറ്റകുറ്റപ്പണികൾക്കായി ഒരു കോടി 26 ലക്ഷം രൂപ അനുവദിച്ച് നാളിതുവരെ ആയിട്ടും പണികൾ ആരംഭിച്ചിട്ടില്ല. ഇതിനോടകം മൂന്നു കോൺട്രാക്ടർമാർ മാറിമാറി വന്നെങ്കിലും ആരുംതന്നെപണികൾപൂർത്തിയാക്കിയില്ല .
ഒരു കോൺട്രാക്ടർ ലക്ഷങ്ങൾ കൈപ്പറ്റുകയും പിന്നീട് വർക്കിൽ നിന്ന് ഒഴിവാകുകയും മറ്റൊരാൾ പാപ്പരായി കാണിച്ച് പിന്മാറുകയും ചെയ്തു.
റോഡിൻ്റെഇരുവശങ്ങളിലുമായി പതിനായിരത്തിലേറെ ആളുകളാണ്താമസിക്കുന്നത്.. ഇതിൽ 5000 പേരുംപട്ടികവർഗ്ഗ വിഭാഗത്തിൽ മല അരയസമുദായാംഗങ്ങളാണ്. പട്ടികജാതി -പിന്നോക്ക ഇതര ജനവിഭാഗങ്ങളായ അനേകായിരം ആളുകൾ വേറെയുമുണ്ട്. മുണ്ടക്കയം - എരുമേലി പട്ടണങ്ങളിൽ എത്താൻ സഹായകമായ പാത കൂടിയാണിത് . റോഡിലൂടെയാത്രചെയ്യുകഅസാധ്യമായതിനാൽ ബസുകൾ,സ്കൂൾ വാഹനങ്ങൾഎന്നിവ നാളുകളായി നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ യാത്രയും ദുരിതത്തിലായി.ആശുപത്രി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനും കാർഷിക മേഖലയായ ഇവിടുത്തെ ജനങ്ങൾക്ക് കാർഷികവിളകൾ വിപണനംചെയ്യുവാനും ഈറോഡ് അല്ലാതെ മറ്റൊരു ആശ്രയം ഇല്ല .
വാർത്താ സമ്മേളനത്തിൽ
കമ്മിറ്റിഅംഗങ്ങളായ.ഉദയൻ മേനോത്ത് - കെ.ഡി. വിജയൻ വനിതാ നേതാക്കളായ. തങ്കമ്മ കോച്ചേരിൽ, ജയന്തി ഗംഗാധരൻ എന്നിവരും പങ്കെടുത്തു.,
Follow us on :
More in Related News
Please select your location.