Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 14:00 IST
Share News :
കടുത്തുരുത്തി: കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കുക..
കേരള സർക്കാരിന്റെ ജനപക്ഷബദൽ നയങ്ങൾ ശക്തിപ്പെടുത്തുക. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുക..
ക്ഷാമ ബത്ത, ശമ്പള പരിഷ്കരണ കുടിശ്ശികകൾ ഉടൻ അനുവദിക്കുക... വിലക്കയറ്റം തടയുക...
വർഗീയതയെ ചെറുക്കുക....
തുടങ്ങിയ പ്രധാനപ്പെട്ട ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് കേരള NGO യൂണിയൻ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മേഖല മാർച്ചും, ധർണ്ണയും നടത്തുന്നു. അതിന്റെ ഭാഗമായി കടുത്തുരുത്തിയിൽ നടന്ന മേഖല മാർച്ചും, ധർണ്ണയും കേരള NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റം സഖാവ് എഥേൽ എം അധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിയൻ കോട്ടയം ജില്ലാ ജോ. സെക്രട്ടറി സഖാവ് വി സി അജിത് സ്വാഗതവും, കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സഖാവ് വി കെ വിപിനൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.