Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 18:58 IST
Share News :
വൈക്കം: തലയോലപ്പറമ്പ്വടയാർ ഗ്രാമപ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരായ കർഷകരും, കർഷക തൊഴിലാളികളും അടക്കമുള്ള രക്ഷാകർത്താക്കൾക്കും നാളേയ്ക്ക് കൈത്താങ്ങാവുകയാണ് വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂൾ വിദ്യാർഥികൾ. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, ധനകാര്യ വകുപ്പ്, ട്രഷറി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവർ ചേർന്ന് നടപ്പിൽ വരുത്തുന്ന സ്റ്റുഡൻസ് സേവിങ്സ് സ്കീമിൻ്റെ ഭാഗമായി വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും
പങ്കാളികളായി.
ഇവരുടെ കൊച്ചു സമ്പാദ്യങ്ങൾ ഈ പദ്ധതിയിലൂടെ നിക്ഷേപിച്ചതോടെ കോട്ടയം ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ സമ്പാദ്യ സുരക്ഷാ വിദ്യാലയമായി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജ്യോതി ദാമോദരൻ പ്രഖ്യാപനം നടത്തി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് എൽസി ജോൺ അധ്യക്ഷത വഹിച്ചു. വകുപ്പ് ഉദ്യോഗസ്ഥരായ തനുജ, എൻ. ദീപേഷ്, സ്റ്റുഡൻ്റ്സ് സേവിംഗ്സ് സ്കീം സ്കൂൾ ചാർജ് ഓഫീസർ ബിനു .കെ പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഈ വർഷം മുതലാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. ഈ സമ്പാദ്യപദ്ധതിയിലൂടെ കുട്ടികളിൽ നിന്നും ശേഖരിക്കുന്ന തുക പദ്ധതിയ്ക്കായി സർക്കാർ ട്രഷറിയിൽ പുതുതായി ചേർന്ന അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.