Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാട്ടിൻ പുറത്തെ അറിയപ്പെടാത്ത കലാകാരൻമാരിൽ ഒരാളായി കടുത്തുരുത്തി പൂഴിക്കോൽ മുകളേൽ ലൂക്കോസും.

24 Jul 2024 20:29 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:നാട്ടിൻ പുറത്തെ അറിയപ്പെടാത്ത കലാകാരൻമാരിൽ ഒരാളായി കടുത്തുരുത്തി പൂഴിക്കോൽ മുകളേൽ ലൂക്കോസും.

ചെറുപ്പം മുതൽ കലയെ സ്നേഹിക്കുകയും നിരവധി ഭക്തിഗാനങ്ങൾ നാടക ഗാനം മിമിക്രി കഥാപ്രസംഗം തുടങ്ങി വിവിധേ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ലൂക്കോസ്. തൻ്റെ ഭാവനയിലൂടെ നിമിഷനേരം കൊണ്ട് ഗാനങ്ങൾ രചിക്കുകയും ഇടവക മദ്ധ്യസ്ഥൻ്റെ നാമത്തിൽ രചിച്ച പൂഴിക്കോലിൽ വസിക്കും വിശുദ്ധ ലൂക്കോസ് പുണ്യവാള എന്ന ഗാനം പൂഴിക്കോൽ നിവാസികൾ നെഞ്ചിലേറ്റുകയും ചെയ്തു. സ്വന്തമായി രചിച്ച നാടക ഗാനത്തിന് ഈണം നൽകുകയും പാടി അവതരിപ്പിക്കുകയും ചെയ്ത വ്യക്തി കൂടിയാണ്.

69- വയസ്സിലും കലയെ സ്നേഹിക്കുകയും കൂടുതൽ കൂടുതൽ അവതരണ ശൈലിയും അത് വളർത്തി കൊണ്ടു വരാനും ആഗ്രഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് ലൂക്കോസ്

Follow us on :

More in Related News