Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 18:54 IST
Share News :
വിദ്യാർഥികളുടെ ഹരിത സഭ സംഘടിപ്പിച്ചു
പറവൂർ: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി പറവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹരിത സഭ സംഘടിപ്പിച്ചു.
നഗര സഭ ചെയർമാൻ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം. ജെ. രാജു അധ്യക്ഷനായി. മാലിന്യ നിർമാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും പുതു തലമുറകളിൽ മാലിന്യ നിർമാർജ്ജനത്തെ കുറിച്ചു അവബോധം വളർത്തുവാനും പദ്ധതിക്ക് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുവാൻ വിദ്യാർത്ഥികൾക്ക് അവസരം സൃഷ്ടിക്കുന്ന ഒരു വേദി കൂടിയാണിത്. നഗര സഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്യാമള ഗോവിന്ദൻ, വനജ ശശികുമാർ, കൗൺസിലർമാരായ ഇ. ജി. ശശി, ലിജി ലൈഘോഷ്, ആശ മുരളി, നിമിഷ രാജൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ് രാജൻ, ശുചിത്വ മിഷൻ പ്രതിനിധി മനോഹരൻ, സ്കൂൾ പ്രിൻസിപ്പൽ വീണ, പ്രധാന അധ്യാപിക സിനി, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, എന്നിവർ നേതൃത്വം നൽകി വിവിധ സ്കൂളിൽ നിന്നും 180 വിദ്യാർഥികൾ പങ്കാളികളായി.
Follow us on :
Tags:
More in Related News
Please select your location.