Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 19:49 IST
Share News :
പാവറട്ടി:വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിൻ്റെ ഊട്ട് നേര്‍ച്ചക്ക് പ്രസിദ്ധമായ ചെത്ത് മാങ്ങ അച്ചാറിനുള്ള മാങ്ങ പാവറട്ടിയിലെത്തി.രണ്ടായിരത്തിഅഞ്ഞൂറ് കിലോ മാങ്ങയാണ് ഊട്ടുപുരയിൽ എത്തിച്ചത്.തീർഥകേന്ദ്രം റെക്ടർ ഫാ.ആൻ്റണി ചെമ്പകശ്ശേരിയുടെ ആശീർവാദത്തിന് ശേഷം അച്ചാറിനുള്ള മാങ്ങ ചെത്ത് ആരംഭിച്ചു.ഊട്ടുസദ്യയിൽ ചോറ്,സാമ്പാർ,ഉപ്പേരി,ചെത്തുമാങ്ങ എന്നിവയാണ് വിളമ്പുക.കൺവീനർ പി.എൽ.ഷാജു,ട്രസ്റ്റിമാരായ വി.ജെ.ജോസി,ജോയിൻ്റ് കൺവീനർ സാബു ലൂയിസ്,ഷിബു കോള്ളന്നൂർ,അരിവെപ്പ് കമ്മിറ്റി കൺവീനർ വി.ആർ.ജോൺ,കോർഡിനേറ്റർ വർഗീസ് തെക്കേക്കര,ഊട്ട് വിളമ്പൽ കമ്മിറ്റി കൺവീനർ വി.ടി.സൈമൺ എന്നിവർ നേതൃത്വം നൽകി.ഒന്നരലക്ഷം പേർക്കാണ് ഇത്തവണ നേർച്ചഭക്ഷണം ഒരുക്കുന്നത്.ശനിയാഴ്‌ച രാവിലെ പത്തിന് നൈവേദ്യ പൂജയ്ക്കുശേഷം നേർച്ചഭക്ഷണം ആശീർവദിക്കും.തുടർന്ന് ആരംഭിക്കുന്ന ഊട്ട് ഞായറാഴ്‌ച്ച രണ്ട് മണി വരെയുണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.