Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2025 11:47 IST
Share News :
നിലമ്പൂർ : 26-ാമത് ലോക കാഴ്ച ദിനത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും, ബി.എഫ്.സി സോഷ്യല്‍ ക്ലബ് ചെമ്പല്‍കാടിന്റേയും സംയുക്താഭിമുഖ്യത്തില്‍ മമ്പാട് തോട്ടിന്‍കര ഓഡിറ്റോറിയത്തില്‍ നടന്നു.
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌ക്കര്‍ ആമയൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മമ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍. രേണുക മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് മുഖ്യ സന്ദേശം നല്‍കി. 'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ' എന്നതായിരുന്നു മുഖ്യ സന്ദേശം.
അന്ധത, കാഴ്ചയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവയെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും, ചികിത്സിച്ചു മാറ്റാവുന്നതും പ്രതിരോധിക്കാവുന്നതുമായ അന്ധതമൂലം ദുരിതമനുഭവിക്കുന്നവരെ കാഴ്ചയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 2000 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നു.
കുഞ്ഞുങ്ങളിലെ കാഴ്ച തകരാറുകള്‍, കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാത്തത് മൂലം ഗുരുതരമാകുന്ന നേത്രരോഗങ്ങള്‍, പ്രായാധിക്യം കൊണ്ട് സ്വാഭാവികമായി ഉണ്ടാകുന്ന കാഴ്ച തകരാറുകള്‍, തുടങ്ങി പ്രത്യേക പരിഗണന വേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്.
ശരിയായ കാഴ്ചയും പ്രതിബിംബ രൂപീകരണവും വികാസഘട്ടത്തില്‍ ആശയരൂപീകരണത്തിനും ബുദ്ധിവികാസത്തിനും അടിസ്ഥാനമാകുന്നു. പഠനത്തില്‍ പിന്നോട്ട് പോകുന്ന പല സാഹചര്യങ്ങളുടെയും അടിസ്ഥാന കാരണം കാഴ്ച തകരാര്‍ ആണെങ്കില്‍ എത്രയും നേരത്തെ തിരിച്ചറിയേണ്ടത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്തമാണ്.
Follow us on :
Tags:
More in Related News
Please select your location.