Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. വന്ദനദാസ് സ്മാരക ക്ലിനിക്കിൻ്റെ ഉദ്ഘാടനം 10 ന്

21 Sep 2024 09:57 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ഡോ. വന്ദനദാസിൻ്റെ സ്മരണയ്ക്കായി, മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചറക്കാലായിൽ മോഹൻദാസും വസന്തകു മാരിയും ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ നിർമിച്ച ക്ലിനിക്കിൻ്റെ ഉദ്ഘാടനം ഒക്ടോബർ 10നു വൈകിട്ട് 4നു ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ നിർവഹിക്കും. 11നു രാവിലെ 9നു സൗജന്യ മെഡിക്കൽ

ക്യാംപ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും..മകളുടെ സ്‌മരണയ്ക്കായി നിർമ്മിച്ച ക്ലിനിക്കിൽ പാവപ്പെട്ട രോഗികൾക്കു സൗജന്യ ചികിത്സ നൽ കാനാണു മാതാപിതാക്കളുടെ തീരുമാനം. വന്ദനയുടെ മാതാവ് വസന്തകുമാരിക്കു കുടുംബസ്വത്തായി ലഭിച്ച സ്‌ഥലത്താണു ക്ലിനിക് നിർമ്മിച്ചത്.കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി ജോലി നോക്കുന്നതിനിടെയാണു ഡോ. വന്ദന കുത്തേറ്റു മരിച്ചത്



Follow us on :

More in Related News