Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ. വി. കരുണാകരൻ്റെ 6-ാം മത് അനുസ്മരണ സമ്മേളനം നടത്തി.

11 Oct 2024 17:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്കത്തെ

മുതിർന്ന കോൺഗ്രസ് നേതാവും ജില്ല കാർഷിക ,ഫാർമേഴ്സ് ബാങ്കുകളുടെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന കെ.വി. കരുണാകരൻ്റെ 6-ാം മത് ചരമവാർഷികദിനം ആചരിച്ചു. തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡി. സി. സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉത്ഘാടനം ചെയ്തു. മനുഷ്യസ്നേഹിയായ രാഷ്ട്രീനേതാവായിരുന്നു കെ.വി.കരുണാകരനെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ താഴെ തട്ടിൽ പാർട്ടിക്ക് കൂടുതൽ കരുത്ത് നൽകിയെന്നും നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.ഡി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു മുഖ്യപ്രഭാഷണം നടത്തി. വി.റ്റി ജെയിംസ്, കുമാരി കരുണാകരൻ, പി.പി. സിബിച്ചൻ, ബി. അനിൽകുമാർ, അക്കരപ്പാടം ശശി, ശശിധരൻ വാളവേലി, എം. അനിൽകുമാർ, എൻ.സി തോമസ് , കെ.കെ. ഷാജി,ജോസ് വേലിക്കകം , എം ജെ ജോർജ്, വിജയമ്മ ബാബു, ജോൺ തറപ്പേൽ, എം.വി മനോജ് , ഇടവട്ടം ജയകുമാർ ,എസ് ജയപ്രകാശ്, ഷൈൻ പ്രകാശ്,പോൾ തോമസ്, പി.പി.പത്മനന്ദനൻ, ജെസ്സി വർഗ്ഗീസ്, നിസാർ വരവുകാല, ധന്യ സുനിൽ, മജിത ലാൽജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് പുഷ്പാർച്ചനയും നടന്നു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, വാർഡ്, ബൂത്ത് പ്രസിഡൻ്റുമാർ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News