Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 12:16 IST
Share News :
മാവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് 2024 നവംബര്‍ 26 ചൊവ്വ രാവിലെ 10 മണിക്ക് നിര്‍വ്വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3.9 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തിന് 12 ക്ലാസ് റൂമുകളും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് 4 ലാബുകളും സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
മാവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപയുടേയും സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.35 കോടി രൂപയുടേയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ചുറ്റുമതിലും പ്രവേശന കവാടവും നിര്‍മ്മിച്ചത് എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 16 ലക്ഷം രൂപ ചെലവിലാണ്. ഇപ്പോള്‍ എം.എല്‍.എ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗപ്പെടുത്തി സ്കൂളില്‍ സ്വിമ്മിംഗ് പൂളിന്റെ നിര്‍മ്മാണം നടന്നുവരികയാണ്.
Follow us on :
More in Related News
Please select your location.