Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂക്കളമൊരുക്കാൻ കുടുംബശ്രീയുടെ പൂക്കൾ

11 Sep 2024 16:37 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: അത്തപ്പൂക്കളമൊരുക്കാൻ പൂക്കളുമായി കുടുംബശ്രീ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിലെ വിവിധ ഗ്രാപഞ്ചായത്തുകളിലായി കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ 105 ഏക്കർ സ്ഥലത്തു കൃഷി ചെയ്തു വിളവെടുത്ത ബന്ദി, ജമന്തി പൂക്കളാണു വിപണിയിൽ എത്തിക്കുന്നത്. കുടുംബശ്രീ സി.ഡി. എസുകളുടെ മേൽനോട്ടത്തിൽ നടത്തിയ പൂക്കൃഷിക്ക് കൃഷിവകുപ്പ്, വി. എഫ്.പി.സി.കെ എന്നിവയുടെ സാങ്കേതിക സഹായവും കുടുംബശ്രീ മിഷന്റെ സാമ്പത്തിക സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

 ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഓണാഘോഷങ്ങൾക്ക് വിദ്യാഭാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം മിതമായ നിരക്കിൽ പൂക്കൾ എത്തിച്ചു നൽകും. ഇതിനായി അതതു പഞ്ചായത്തുകളിലെ കുടുംബശ്രീ ഓഫീസുമായോ ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്ന അഗ്രി റിസോഴ്സ് പേഴ്സൺമാരെയോ ബന്ധപ്പെടാം. 


Follow us on :

More in Related News