Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രീട്ടീഷ് പഴയ ബംഗ്ലാവിലേക്കും , ഇരുണ്ട കാടിൻ്റെ മടിതട്ടിലെ ആകാശ നടപ്പാത സഞ്ചാരത്തിനും വിനോദ സഞ്ചാരികൾ സജീവം.

19 Sep 2024 16:16 IST

UNNICHEKKU .M

Share News :

- എം ഉണ്ണിച്ചേക്കു .

മുക്കം: നിലമ്പൂർ ചന്തക്കുന്നിൽ ചരിത്ര മുറങ്ങുന്ന ബ്രീട്ടിഷ് പഴയ ബംഗ്ലാവും, സമീപത്തെ ഇരുണ്ട പച്ചപ്പിലൂടെയു യുള്ള കാനന ആകാശനടപ്പാത സഞ്ചാരത്തിനും വിനോദ സഞ്ചാരികളുടെ വരവ് സജീവമാകുന്നു. മഴമാറി മാനം തെളിഞ്ഞ് തുടങ്ങിയതോടെ വന്യതയുടെ വശ്യതയും കുളിർമ്മ തേടിയും, ചരിത്രമുത്തുകൾ പെറുക്കാനും ദേശീയവും അന്തർദേശിയവുമായ വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചത്. വന വകുപ്പിൻ്റെ ചന്തക്കുന്നിലുള്ള 

 ബ്രീട്ടിഷ് ബംഗ്ലാവിൻ്റെ പ്രൗഢി വിളിച്ചറിയിക്കുന്ന കാഴ്ച്ചകൾക്ക് ഒത്തിരി കഥകളാണ് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ചരിത്രത്തിൻ്റെ അഭ്രപാളികളിൽ മിന്നി തിളങ്ങുന്നത്. ബ്രീട്ടീഷുകാർക്ക് ടിപ്പു സുൽത്താൻ്റെ പടയോട്ടങ്ങൾ നിരീക്ഷണത്തിനുള്ള സംവിധാ നങ്ങളും ബംഗ്ലാവ് കുന്നിലുണ്ടായിരുന്നതായി പറയപെ ടുന്നുണ്ട്. നാട് കാണി ചുരം വരെ ടിപ്പുവിൻ്റെ നീക്കം ബംഗ്ലാവ് മുകളിൽ നിന്ന് വ്യക്തമായി കാണാമായിരുന്നു. ഊട്ടിയിൽ നിന്ന് എത്തുന്ന ഉദ്യോഗസ്ഥരുടെ വാസസ്ഥലവുമായിരുന്നു ബംഗ്ലാവ്. ഔഷധ സസ്യങ്ങളുടെ കലവറയാണ് കുന്നിലെ വനമേഖല. അതേസമയം നിരവധി പക്ഷി വർഗ്ഗങ്ങളുടെയും ആവാസ കേന്ദ്രവും കൂടിയാണ്.  ബംഗ്ലാവ് കുന്നും ചുറ്റുമുള്ള മനോഹരമായ കാനന പ്രദേശങ്ങളിൽ ഭാർഗ്ഗവി നിലയം, 1921 സിനിമ, ചെ ന്നായി വളർത്തിയ പെൺകുട്ടി, പൂമുഖത്തെ പെണ്ണ്,  പ്രേതങ്ങളുടെ താഴ്‌വര, എന്നെന്നും കണ്ണേട്ടൻ, കരിപുരണ്ട ജീവിതങ്ങൾ, തങ്കമല , തിരുടൻ (തമിഴ് ) ചക്കിപ്പാറു, കാണാക്കിനാവ്, നായാട്ട്, കെ.എൽ 10, മേരെ ഇന്ത്യ എന്നിവയുടെ (തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും) എന്നി സിനിമ കളുടെ പ്രധാന ഭാഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.  നിലമ്പൂർ ചന്ദക്കുന്ന് ബസ്റ്റാൻ്റിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ബംഗ്ലാവ് കുന്നിലെത്താം. നൂറ് വയസ്സ് പൂർത്തിയായ നിരവധി മഹാഗണി, വാക മരങ്ങളുടെയുടെയും, തേക്കിൻ മരങ്ങൾ, ഈട്ടിമരങ്ങൾ വളർന്ന് പന്തലിച്ച കാട്ടുപാതയിലൂടെ സഞ്ചാരം വിനോദ സഞ്ചാരികളുടെ മനം കുളിർപ്പിക്കും. ഏത് നട്ടുച്ചക്കും ഇരുൾ പരപ്പിൻ്റെ ദൃശ്യമനോഹരിതയും യാത്രയെ ധന്യമാക്കും, ആന, പന്നിയടക്കമുള്ള വന്യ മൃഗ്ഗങ്ങളും ബംഗ്ലാവ് കുന്നിൻ മുകളിലേക്കുള്ള കാട്ടിലുണ്ടന്നാണ് പറയുന്നത്. ഭാഗ്യമുണ്ടെങ്കിൽ കാണും. ഈ കാനന പാതയിലാണ് വന വകുപ്പിൻ്റെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത് 40 രൂപയാണ് ടിക്കറ്റ് നിരക്ക്, വാഹനങ്ങൾക്ക് പാർക്കിംങ്ങ് ചാർജ്ജ് നൽകണം. ടിക്കെറ്റെടുത്ത് ചെങ്കുത്തായ പാതയിലൂടെ ഒരു കിലോമീറ്ററോളം ദുരത്തിൽ വളഞ്ഞും പുളഞ്ഞുംനടന്നുള്ളയാത്രയും അവിസ്മരണിയമാക്കും. 1846-50 വർഷ കാലയളവിലാണ് ഡിഎഫ് ഒ ബ്രീട്ടിഷ് ബംഗ്ലാവ് നിർമ്മിച്ചത്. 1921 ൽ നടന്ന മലബാർ ലഹള കാലത്ത് ബംഗ്ലാവ് കത്തിനശിച്ചതായി പറയപ്പെടുന്നു. 1924ലാണ് വീണ്ടും ബ്രിട്ടിഷ് നിർമ്മാണ മാതൃകയിൽ പുനർനിർമ്മിച്ചതത്രേ. നിലമ്പൂരിലെത്തുന്ന ഉന്നത മേഖലയിലെ ഉദ്യോ ഗസഥർക്കായി താമസ്സിക്കുന്നതിന് 1928 ൽ സർക്കിട്ട് ബംഗ്ലാവ് ഇതിൻ്റെ തുടർച്ചയായി നിർമ്മിച്ചത് . ആറ് ലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളാവുന്ന ജലസംഭരണിയും ബംഗ്ലാവിൻ്റെ മുൻഭാഗത്തുണ്ട്. ചിലവഴിച്ച് അറ്റകുറ്റ പണികൾ നടത്തി കാര്യമായ കേട് പാടു കൾ സംഭവിക്കാതെ നിലനിർത്തി ഇക്കോ ടൂറിസ പദ്ധതിയായി സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. രണ്ട് നിലകളിലായിട്ടുള്ള ബംഗ്ലാവ് പഴമയുടെ പ്രൗഢികളോടെയാണ് നിലനിർത്തിയിരിക്കുന്നത്. രണ്ടാനിലയുടെ തറയും ,ഉപകരണങ്ങളും മറ്റും നിലമ്പൂർ തേക്ക്, ഈട്ടി തടികൊണ്ടാണ് നിർമ്മിച്ചത്. ജനലുകൾ വർണ്ണ ചില്ലുകളാൽ വശ്യമായി ഒരുക്കിയത്. ഉയർന്ന മേൽക്കുര യാണ് ബംഗ്ലാവിൻ്റെ മറ്റൊരു സവിശേഷത. ബംഗ്ലാവിൻ്റ മുൻഭാഗത്തെ ആറ് മീറ്റർ ഉയരത്തിലുള്ള സ്കൈ വാക്ക് (ആകാശ നടപ്പാത ) ഏതൊരു സഞ്ചാരിക്കും ആകർഷകമാണ്. കാനന ഭംഗി ആസ്വദിച്ച് കുളിർമ്മയോടെയുള്ള ആകാശ പാതയിലൂടെ യാത്ര പുതിയ അനുഭവ മായി മാറ്റും. ഭാഗ്യമുണ്ടങ്കിൽ മൃർഗ്ഗങ്ങളെയും കാണാം. നൂറ് വർഷം വരെ പ്രായമുള്ള വൻ മരങ്ങളുടെ മർമ്മര സംഗീതവും, പക്ഷി കൂട്ടങ്ങളുടെ കലപില ശബ്ദവും, തലോടിയെത്തുന്ന കുളിർമ്മയുടെ തെന്നലും, മനോഹരമായചിത്രശലഭങ്ങളുടെ കിന്നാരവും,ചീവിഡുകളുടെ കാതടിപ്പിക്കുന്ന ശബ്ദവും കണ്ടും കേട്ടും കാട്ടിലൂടെയുള്ള ആകാശ നട പാതയിലൂടെ ഏകദേശം അര മണി കൂറോളം സുഖമായി സഞ്ചരിക്കാം. 201ലേറെ ചവിട്ട് പടികളാണ് ഇരുമ്പ് നടപ്പാതയിലൂടെ സംവിധാനിച്ചിരിക്കുന്നത്. 2016 മുതലാണ് ഇക്കോ ടൂറിസ ത്തിൻ്റെ ഭാഗമായി ബംഗ്ലാവിലെ ത്തുന്ന സഞ്ചാരികൾക്ക് നടപ്പാത മാതൃകയിലുള്ള പാലം ഒരുക്കി കൊടുത്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.  2012 മുതലാണ് പഴയ ബ്രിട്ടീഷ്ബംഗ്ലാവ് കുന്ന് ഇക്കോ ടൂറിസം പദ്ധതിയായി സർക്കാർ പ്രഖ്യാപിച്ചത്. വാച്ചർമാരടക്കം നാല് ജീവനക്കാരാണ് ഇവിടെയുള്ളത്. രാവിലെ 9.30 മണി മുതൽ വൈകുന്നേരം 5 മണിവരെ പ്രവേശനം . തിങ്കളാഴ്ച്ച അവധിയാണ്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 15 രൂപയും , വാഹനങ്ങൾക്ക് 10- 25 രൂപയാണ് ടിക്കറ്റ് നിരക്കാണ് പ്രകൃതിതത്വമായ വിനോദ സഞ്ചാരത്തിൽ ഈടാക്കുന്നത്.   

Follow us on :

More in Related News