Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണിച്ചിത്തോട് മാലിന്യമുക്തമാക്കും - കൊല്ലം ജില്ലാ കലക്ടര്‍

27 Jul 2024 08:06 IST

R mohandas

Share News :


കൊല്ലം: നഗരത്തിലൂടെ കടന്ന്‌പോകുന്ന മണിച്ചിത്തോട് മാലിന്യമുക്തമാക്കാന്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗവ്യാപനസാധ്യത ഇല്ലാതാക്കുന്നതിനാണ് മുന്‍ഗണനയെന്ന് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി.

തോടിന്റെകരകളിലും വെള്ളത്തിലേക്കും മാലിന്യംനിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി കൈക്കൊള്ളും. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ നിതാന്തജാഗ്രത പാലിക്കണം. മാലിന്യനീക്കത്തിനുള്ള സംവിധാനവും സജ്ജമാക്കേണ്ടതുണ്ട്. സംരക്ഷണവേലിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം. തോടിന്റെ സംരക്ഷണത്തിനായി ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കണം. മാലിന്യനിക്ഷേപം തടയുന്നതിന് തടസ്സമുള്ള ഘട്ടങ്ങളില്‍ ആവശ്യമെങ്കില്‍ പൊലിസിന്റെ സഹായവും തേടാം.

മണിച്ചിത്തോടിന്റെ നിലയ്ക്കാതെയുള്ള ഒഴുക്ക് സാധ്യമാക്കുക അതിപ്രധാനമാണ്. പൊതുജനത്തിന്റെകൂടി സഹകരണം അനിവാര്യമാണ്. ഇതിനായി ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. തോടും പരിസരവും മലിനമാക്കില്ല എന്ന് എല്ലാവരും സ്വമേധയാ തീരുമാനിക്കണം. തദ്ദേശസ്ഥാപന തലത്തില്‍ നിരീക്ഷണവും തുടര്‍നടപടികളും സ്വീകരിക്കേണ്ടതുണ്ട്. എല്ലാ സംവിധാനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് നിശ്ചിതഇടവേളകളില്‍ അവലോകനം ചെയ്യുമെന്നും വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സജു, കോര്‍പറേഷന്‍ അഡിഷനല്‍ സെക്രട്ടറി എസ്. എസ്. സജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


Follow us on :

More in Related News