Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2024 15:12 IST
Share News :
വൈക്കം: എസ്.എന്‍.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ 'ആശാന്‍ സ്മൃതി ആചരണം - വീണപൂവ്' സംസ്ഥാനതല കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വൈക്കം ആശ്രമം സ്‌കൂളില്‍ നടന്ന ഫൈനൽ മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളെ മേഖലാ അടിസ്ഥാനത്തില്‍ തിരിച്ച് കുമാരനാശാന്‍ സ്മൃതി ആചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ 300ലധികം പ്രതിഭകളാണ് മാറ്റുരച്ചത്. മേഖലാ മത്സരങ്ങളില്‍ സബ്ജൂനിയര്‍ വിഭാഗത്തിനായി പൂക്കാലം, ജൂനിയര്‍ വിഭാഗത്തിന് വീണപൂവ് എന്നീ ആലാപന മത്സരങ്ങളും സീനിയര്‍ വിഭാഗത്തിനായി 'ആശാന്റെ യോഗനേതൃത്വവും കവിത്വവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും, സൂപ്പര്‍ സീനിയര്‍ വിഭാഗത്തിന് 'കരുണ' എന്ന കൃതിയെ ആസ്പദമാക്കി ആസ്വാദനവും കുമാരനാശാന്‍ എഴുതിയ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നിവയെ അടിസ്ഥാനമാക്കി നൃത്തനാടകവും നടത്തിയിരുന്നു. ഫൈനല്‍ മത്സരമേള സിനിമ-സീരിയല്‍ നടന്‍ മണികണ്ഠന്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. വനിതാസംഘം സംസ്ഥാന പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.എസ് ഷീബ, സെക്രട്ടറി സംഗീത വിശ്വനാഥന്‍, വൈക്കം യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡൻ്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, യോഗം കൗണ്‍സിലര്‍ പി.ടി മന്മദന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ, സെക്രട്ടി എസ്.ഡി സുരേഷ് ബാബു, സെന്‍ സുഗുണന്‍, കെ.വി പ്രസന്നന്‍, എം.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.