Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 19:03 IST
Share News :
രാജ്യസുരക്ഷാ വിവരങ്ങള്‍ പാകിസ്താന് ചോർത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തില്‍. ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് ടൂറിസം വകുപ്പ് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. ലണ്ല്‍ ജ്യോതി മല്‍ഹോത്രയും ഉൾപെട്ടിരുന്നത്.
എന്റെ കേരളം – എത്ര സുന്ദരം – ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ എന്ന പരിപാടിയില്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലും ഈ പരിപാടിക്കിടെ ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കേസിൽ നിലവില്‍ ജ്യോതി മല്‍ഹോത്ര ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സമയത്താണ് ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സന്ദര്‍ശനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയതിന് കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്.
Follow us on :
Tags:
More in Related News
Please select your location.