Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി നോർത്ത് ബസ് സ്റ്റാന്റിനോട് ചേർന്ന് ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് പരിഹരിക്കാൻ നടപടി സ്വീകരിക്കും. വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തുക അനുവദിക്കും.

08 Jul 2024 20:55 IST

WILSON MECHERY

Share News :


ചാലക്കുടി:

  നോർത്ത് ബസ് സ്റ്റാൻ്റിൻ്റെ പ്രവർത്തനം ആരംഭിക്കുന്നതുമായ് ബന്ധപ്പെട്ട്, വഴി വീതി കൂട്ടുന്നതിൻ്റെ ഭാഗമായ്, നഗരസഭക്ക് ഭൂമി വിട്ട് നൽകിയ നടപടിക്രമങ്ങളിൽ കണ്ടെത്തിയ ക്രമക്കേട് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുവാൻ കൗൺസിൽ തീരുമാനിച്ചു.

വഴി വീതി കൂട്ടുന്നതിന് ആനമല ജംഗ്ഷനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വർക്ക് ഷോപ്പിൻ്റെ 2.5 സെൻ്റ് സ്ഥലം നഗരസഭക്ക് വിട്ട് നൽകാൻ സമ്മതിക്കുകയും, ഇതിൻ്റെ ഭാഗമായ് ഉടമക്ക് ബസ് സ്റ്റാൻ്റ് കോമ്പൗണ്ടിൽ താല്ക്കാലിക ഷെഡ് നിർമ്മിച്ച് വർക്ക്ഷോപ്പ് നടത്താനും കഴിഞ്ഞ ഭരണസമിതി അനുമതി നൽകിയിരുന്നു.

എന്നാൽ ഈ ഭൂമി നഗരസഭക്ക് രേഖാമൂലം കൈമാറുകയോ, ആധാരം രജിസ്ട്രർ ചെയ്ത് നൽകുകയോ ചെയ്തിട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ്, കൗൺസിൽ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നതത്രേ.

ബസ് സ്റ്റാൻ്റ് കോമ്പൗണ്ടിൽ സ്വന്തം ചിലവിൽ താലക്കാലിക ഷെഡ് നിർമ്മിച്ച് വർക്ക്ഷോപ്പ് പ്രവർത്തിക്കാം എന്നും ഇതിന് പ്രതിമാസം 100/- രൂപ വാടക നൽകണമെന്നും, പിന്നീട് നഗരസഭ ഇവിടെ കെട്ടിടം നിർമ്മിക്കുമ്പോൾ റൂം നൽകി അതിലേക്ക് മാറ്റും എന്നുമാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ താല്ക്കാലിക ഷെഡിൽ വർക്ക്ഷോപ്പ് തുടങ്ങിയ പ്രസ്തുത വ്യക്തി പിന്നീട് ഇത് മറ്റൊരു വ്യക്തിക്ക് കൈമാറുകയും, ഇവിടെ ഹോട്ടൽ പ്രവർത്തിക്കുന്നതായും നഗരസഭ കണ്ടെത്തി.

ഇത് പ്രതിമാസം 15000/- രൂപ വാടകക്കാണ് മറ്റൊരാൾക്ക് കൊടിത്തിരിക്കുന്നതെന്നതത്രേ.

ഇദ്ദേഹം തന്നെ മറ്റൊരു പുറംമ്പോക്ക് സ്ഥലത്ത് പോയി ഇപ്പോൾ വർക്ക്ഷോപ്പ് നടത്തിവരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നഗരസഭക്ക് കൈമാറി എന്ന് പറയുന്ന സ്ഥലത്തിൻ്റെ ആധാരം, ഇദ്ദേഹം മറ്റൊരു ബാങ്കിൽ ലോണിനായി പണയപ്പെടുത്തിയതായും തന്നെ സമ്മതിച്ചിട്ടുണ്ട്.

ഭൂമിയുടെ ആധാരം നഗരസഭക്ക് കൈമാറാൻ ആവശ്യപ്പെട്ടു എങ്കിലും ഇപ്പോഴും ലഭിച്ചിട്ടില്ല.

ഇക്കാര്യം അടിയന്തിരമായി പരിഹരിക്കാനും,

ക്രമ കേടുകളിൽ നടപടികൾ സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.

വാർഡ് തലത്തിലുള്ള ആരോഗ്യ-ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചു.

ഇതിനായ് വാർഡ് ശുചിത്വ കമ്മിറ്റിക്ക് 20000/- രൂപ വീതം തനത് ഫണ്ടിൽ നിന്നും അനുവദിക്കും,

കായിക അധ്യാപകരില്ലാത്ത ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ, വി.ആർ. പുരം ഗവ:ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ താല്ക്കാലികമായ് കായിക അധ്യാപകരെ നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു.

ബോയ്സ് സ്കൂൾ കോമ്പൗണ്ടിലെ പഴയ കെട്ടിടങ്ങളായ B, C, ബ്ലോക്കുകൾ അടിയന്തിരമായ് പൊളിച്ചു മാറ്റാനും, ഇതിൻ്റെ വാല്യുവേഷനും കൗൺസിൽ അംഗീകരിച്ചു.

ആയുഷ് ആയുർവേദ ആശുപത്രിക്ക് 10 സെൻ്റ് ഭൂമി സൗജന്യമായി കൈമാറുന്നതിലേക്കായ്, ഇതിനോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്താനും, ഇവിടേക്ക് വഴിയും പാലവും നിർമ്മിക്കാനും കൗൺസിൽ തീരുമാനിച്ചു.

പോട്ട മിനിമാർക്കറ്റിൻ്റെ സ്ഥലമെടുപ്പുമായ് ബന്ധപ്പെട്ട കേസിൽ, വിധി തുക ഗഡുക്കളായി അടവാക്കാനും, ഇത് സംബന്ധിച്ച് തുടരുന്ന കേസിൽ കക്ഷി ചേരാനും തീരുമാനിച്ചു.

വി. ആർ പുരം ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളെ ഗുണ്ടാസംഘം ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്നും കൗൺസിൽ ആവശ്യപ്പെട്ടു., ഗവ: മോഡൽ ഹയർ സെക്കൻ്റ്റി സ്കൂളിലെ വിദ്യാർത്ഥിയെ പുറത്ത് വെച്ച് ആക്രമിച്ച കേസും നിഷ്പക്ഷമായ് അന്വേഷിക്കണമെന്നും, സർക്കാർ വിദ്യാലയങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ട നടപടി ഉണ്ടാകണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News