Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 12:22 IST
Share News :
താനൂർ : താനൂർ കടലിൽ നിന്നും ഒരു മൃതദേഹം കിട്ടി. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടത്. അവർ കോസ്റ്റ്കാഡിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ പോയി മൃതദേഹം താനൂർ ഹാർബറിൽ എത്തിച്ചു. TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, സലാം അഞ്ചുടി, ബഷീർ ഒട്ടുമ്പുറം,ആബിദ് നടക്കാവ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുമാർ അൻപത് വയസ്സിനു മുകളിൽ പ്രായം തോന്നിക്കും. മത്സ്യത്തൊഴിലാളിയുടെതാണോ എന്ന് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.