Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത്ആറ് വരി പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. ഒഴിവായത് വൻദുരന്തം

19 May 2025 18:02 IST

Enlight News Desk

Share News :

മലപ്പുറം: കൂരിയാട് ദേശീയപാതയിൽ മണ്ണിടിഞ്ഞ് സംരക്ഷണ ഭിത്തി തകർന്നു. മലപ്പുറം: തിരൂരങ്ങാടി-കൂരിയാട് ദേശീയ പാതയിലാണ് അപകടം. ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സർവീസ് റോഡിൽ വലിയ വിള്ളലുകളുണ്ട്.

സർവീസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകളും അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് പരിക്കില്ല.  

കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും ഉൾപ്പെടെ പതിച്ചു. ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു. സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. കോഴിക്കോട്‌ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്.

വലിയ വാഹനങ്ങൾ കടന്നു പോകുന്നത് പൊലീസ് താത്കാലികമായി തടഞ്ഞു. കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങൾ തലപ്പാറയിൽ നിന്ന് ചെമ്മാട് റോഡ് വഴി തിരൂരങ്ങാടിയിലൂടെ കക്കാട് വെച്ച് ദേശീയപാതയിൽ പ്രവേശിക്കാം.

കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Follow us on :

More in Related News