Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രദേശവാസികളെ വെള്ളത്തിൽ മുക്കി ദേശീയപാത നിർമ്മാണം

23 May 2024 18:43 IST

Anvar Kaitharam

Share News :

പ്രദേശവാസികളെ വെള്ളത്തിൽ മുക്കി ദേശീയപാത നിർമ്മാണം


പറവൂർ: ദേശീയപാത 66 ൻ്റെ നിർമ്മാണത്തെ തുടർന്ന് തോടുകൾ അടഞ്ഞതോടെ ആദ്യ മഴയിൽ തന്നെ നിരവധി പ്രദേശങ്ങൾ വെള്ളകെട്ടിലായി. മൂത്തകുന്നം മുതൽ ചെറിയപ്പിള്ളിവരെ നൂറോളം കുടുംബങ്ങൾ വെള്ളത്തിലായി. റോഡുകൾ പലതും വെള്ളം നിറഞ്ഞ് സഞ്ചാരം തടസ്സപ്പെട്ടതോടെ പ്രളയ സമാനമായ സ്ഥിതിവിശേഷമാണ് ഈ പ്രദേശങ്ങളിൽ നിലനിൽക്കുന്നത്. ദേശീയ പാത നിർമ്മാണത്തിനു വേണ്ടി തോടുകളിൽ ആസ്ബറ്റോസ് പൈപ്പുകൾ സ്ഥാപിച്ച് വെള്ളം പോകാൻ താൽക്കാലിക സംവിധാനം ഒരുക്കിയിരുന്നെങ്കിലും ഇവ അടഞ്ഞ നിലയിലാണ്. മഴക്കാലത്തിനു മുമ്പായി വെള്ളം ഒഴുകി പോകുന്നതിന് സംവിധാനം കണ്ടെത്തണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ അതോറിറ്റി ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും, നിർമ്മാണ കമ്പനി പ്രതിനിധികളും ജനപ്രതിനിധികളും ചേർന്ന് സംയുക്തമായി പരിശോധന നടത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് ബുധനാഴ്ച രാത്രി അപ്രതീക്ഷിത മഴയെത്തിയത്. വ്യാഴാഴ്ച്ച നേരം പുലർന്നതോടെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.

മുറവൻ ത്തുരുത്തിൽ കല്ലറയ്ക്കൽ സരളയും മകളും രണ്ടു കുട്ടികളുമടങ്ങുന്ന ചെറിയ വീടിൻ്റെ വരാന്തവരെ വെള്ളം കയറിയതോടെ ഇവർ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥാതിയായി. സമീപത്ത് തോടുണ്ടായിട്ടും വെള്ളം ഒഴുകി പോകുന്നുണ്ടായിരുന്നില്ല. ഈ പ്രദേശത്ത് താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടുമിക്ക വീടുകളും വെള്ള കെട്ട് ഭീക്ഷണിയിലായി. തുരുത്തിപ്പുറം - മടപ്ലാതുരുത്ത് റോഡും പരിസരവും വെള്ളം ഉയർന്ന് സഞ്ചാരം തടസ്സപ്പെട്ടു. മുനമ്പം കവലയിൽ പഴയ ദേശീയ പാതയും വെള്ളത്തിലായതോടെ ഏറെ നേരം ഗതാഗതവും താറുമാറായി. വേനൽമഴയിൽ ഈ ഗതിയാണെങ്കിൽ

കാലവർഷംകനക്കുമ്പോൾ എങ്ങിനെയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Follow us on :

More in Related News