Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 15:16 IST
Share News :
കടുത്തുരുത്തി: മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഇക്കണോമെട്രിക്‌സ് പരീക്ഷയിൽ തുടർച്ചയായ മൂന്നാം തവണയും ഒന്നാം റാങ്ക് നേട്ടമെന്ന നിറവിൽ ദേവമാതാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം. 2020 ൽ കോഴ്സ് ആരംഭിച്ചതുമുതൽ ദേവമാതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾ സർവകലാശാലയുടെ എം എ ഇക്കണോമെട്രിക്‌സ് പരീക്ഷയിൽ ഉയർന്ന സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.
അക്കാദമിക് മികവിനോടുള്ള കോളേജിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ശ്രദ്ധേയമായ നേട്ടം.ഈ നേട്ടം കോളേജിന്റെ പ്രശസ്‌തി ഉയർത്തുക മാത്രമല്ല, കേരളത്തിലെ ഒരു പ്രമുഖ അക്കാദമിക് സ്ഥാപനമെന്ന നിലയിലുള്ള അതിന്റെ പങ്ക് ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
ഈ വർഷം, 2022-24 ബാച്ചിലെ വിദ്യാർത്ഥിനികളായ അതുല്യ എസ്. നായർ ഒന്നാം റാങ്കും സുപ്രിയ കെ പി മൂന്നാം റാങ്കും കരസ്ഥമാക്കി. ഈ ചുരുങ്ങിയ കാലയളവിൽ എം എ ഇക്കോണമിട്രിക്സിൽ മാത്രം പതിനാല് യൂണിവേഴ്‌സിറ്റി റാങ്കുകൾ കരസ്ഥമാക്കാൻ ഇക്കണോമിക്സ് വിഭാഗത്തിനായിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.